Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

  • Thursday 10, 2021
  • Anna
General

ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് കുട്ടികളെ ഒഴിവാക്കിയിട്ടുള്ളത്. 6 വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ ഡോക്ടറുടെയോ മേൽനോട്ടത്തിൽ മാസ്ക് ധരിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
നിലവിൽ കൊവിഡ് 19 പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. കൈക്കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. എന്നാൽ ഇക്കാര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതൽ ഇളവിന് തയ്യാറായിട്ടുള്ളത്.
കൂടാതെ 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് കൊവിഡ് 19 ചികിത്സയ്ക്കായി റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ഇതിനു പകരമായി എച്ച്ആര്‍സിടി പരിശോധന അഥവാ ഹൈ റെസല്യൂഷൻ സിടി സ്കാൻ ആണ് കുട്ടികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളതെന്നും ഡിജിഎച്ച്എസിനെ ഉദ്ധരിച്ചുള്ള എഎൻഐ റിപ്പോര്‍ട്ടിൽ പറയുന്നു. കൊവിഡിൻ്റെ ഭാഗമായി പനിയുണ്ടായാൽ കുട്ടികള്‍ക്ക് തൂക്കത്തിന് ആനുപാതികമായ അളവിൽ പാരസെറ്റമോള്‍ ഗുളികകള്‍ അടക്കമുള്ള മരുന്നുകളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ഒരു കിലോ തൂക്കത്തിന് 10 മുതൽ 15 മില്ലിഗ്രാം എന്ന തോതിൽ ദിവസേന നാലു മുതൽ ആറു തവണ വരെ കുട്ടികള്‍ക്ക് പാരസെറ്റമോള്‍ നല്‍കാമെന്ന് മാര്‍ഗനിര്‍ദേശങ്ങളിൽ പറയുന്നു. കൂടാതെ കഫക്കെട്ടിന് ഉപ്പുവെള്ളം വായിൽക്കൊള്ളുന്നത് ഉള്‍പ്പെടെയുള്ള ലഘുചികിത്സകളാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. 

ഡോക്ടറുടെ അനുമതിയില്ലാതെ സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് കേസുകളിൽ സ്റ്റിറോയിഡ് ഉപയോഗിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മാത്രമേ സ്റ്റിറോയിഡുകള്‍ നല്‍കാൻ പാടുള്ളൂ. സാരമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം ഗുരുതരമായാൽ കോര്‍ട്ടിസ്റ്റിറോയിഡുകളും ഉപയോഗിക്കാം. കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള മറ്റു മരുന്നകുളുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് കൊവിഡ് പരിശോധിക്കാനായി എച്ച്ആര്‍സിടി സ്കാനിങ് ഉപയോഗിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത കാണിക്കണമെന്നും രോഗത്തിൻ്റെ ഗുരുതരാവസ്ഥ പരിഗണിച്ചു മാത്രമേ ഇതു നിര്‍ദേശിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു. കുട്ടികളുടെ ശരീരത്തിലെ ഓക്സിജൻ നില പരിശോധിക്കാൻ ആറ് മിനിട്ട് നടപ്പ് പരിശോധനയും ആരോഗ്യ ഡയറക്ടറേറ്റ് നിര്‍ദേശിക്കുന്നു. 

12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ മാസ്ക് ധരിക്കണം. മാസ്ക് ധരിക്കുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ ആൽക്കഹോള്‍ അടങ്ങിയ ഹാൻഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃ‍ത്തിയാക്കണം.