Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്

  • Saturday 04, 2021
  • Anna
General

ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ 2 പേരും ഒരാളുടെ അമ്മയും കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍.

ഇവരുടെ സാംപിള്‍ ജനിതകശ്രേണീകരണത്തിനായി അയച്ചു. ഇവയുടെ ഫലം ലഭിച്ചിട്ടില്ല.

ബ്രിട്ടനില്‍ നിന്നു കോഴിക്കോട്ടെത്തി കോവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകനെയും അമ്മയെയും ബീച്ച്‌ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ സാംപിള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ മാസം 21ന് എത്തിയ ആരോഗ്യ പ്രവര്‍ത്തകന് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടയില്‍ ഇവര്‍ മൂന്നു നാലു ജില്ലകളില്‍ ട്രെയിനില്‍ ഉള്‍പ്പെടെ യാത്ര ചെയ്തിട്ടുണ്ട്. സമ്ബര്‍ക്കപ്പട്ടിക തയാറാക്കുന്നുണ്ട്.

ജര്‍മനിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ എത്തിയ തമിഴ്നാട് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാംപിള്‍ ജനിതക ശ്രേണീകരണത്തിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്‌.