Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്

  • Thursday 16, 2021
  • Anna
General

ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസ് ആയ ചിത്രമാണ്കുറുപ്പ്  . മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറിയ പടം ഇന്ന് മുതല്‍ ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു.

ചിത്രം ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ചിത്രം തിയേറ്ററില്‍ നിന്ന് ചിത്രം പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരവെ കുറുപ്പ് ഒടിടിക്ക് നല്‍കിയതിലാണ് ഫിയോക്ക് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

ഒടിടിയില്‍ സിനിമ വന്നാല്‍ പിന്നെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുത് എന്ന നിലപാടാണ് ഫിയോക്ക് എടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഫിയോക്കിന്റെ കീഴിലുള്ള എല്ലാ തിയേറ്ററുകള്‍ക്കും നോട്ടീസ് അയക്കുകയും ചെയ്തു. ഉടന്‍ തന്നെ ചിത്രം തിയേറ്ററില്‍ നിന്നും പിന്‍വലിക്കുമെന്നാണ് സൂചന. കുറുപ്പിനെ കൂടാതെ, ഇനി ഒടിടിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ കാര്യത്തിലും ഫിയോക്ക് ഇതേ തീരുമാനമാണ് എടുത്തിരിക്കുന്നത്. 17നാണ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ഒ.ടി.ടി റിലീസ് എത്തിയാല്‍ മരക്കാരും തിയേറ്ററില്‍ നിന്നും പിന്‍വലിക്കും.

ഒടിടിയില്‍ റിലീസ് ചെയ്ത സിനിമകള്‍ തിയേറ്ററിലും പ്രദര്‍ശനം തുടര്‍ന്നാണ് അത് വലിയ രീതിയില്‍ തിയേറ്ററുകള്‍ക്ക് നഷ്ടമുണ്ടാകുമെന്നാണ് ഫിയോക്ക് പറയുന്നത്. ഇതേ തുടര്‍ന്നാണ് തിയേറ്റര്‍ ഉടമകള്‍ക്ക് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം ഫിയോക്ക് നല്‍കിയിരിക്കുന്നത്. അതേസമയം, തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ 'കുറുപ്പ്' ചിത്രത്തിന് എല്ലാ ഇന്‍ഡസ്ട്രികളിലും മികച്ച പ്രതികരണമായിരുന്നു ഇന്നലെ വരെ ലഭിച്ചത്. മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും ചിത്രം തകര്‍ത്തിരുന്നു. റിലീസ് ചെയ്ത് 4 ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ 50 കോടി കളക്ഷന്‍ ക്ലബ്ബില്‍ ഇടം നേടിയിരുന്നു.