Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളുടെ വിവാഹം 29ന് നടക്കും.

  • Thursday 09, 2021
  • Anna
General

തൃശ്ശൂര്‍: പണമില്ലാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളുടെ വിവാഹം 29ന് നടക്കും.

പാറമേക്കാവ് ക്ഷേത്രത്തില്‍ 8.30-നും 9.30-നും ഇടയ്ക്കാണ് മുഹൂര്‍ത്തം. കയ്പമംഗലം സ്വദേശി ഷാര്‍ജയില്‍ എ.സി. ടെക്നീഷ്യനായ നിധിന്‍ ആണ് വരന്‍. വിവാഹശേഷം ജനുവരിയില്‍ വിദേശത്തേക്ക് മടങ്ങാനാണ് നിധിന്റെ തീരുമാനം. തൃശ്ശൂരിലെ സേവന മെഡിക്കല്‍സില്‍ കാഷ് വിഭാഗത്തിലെ ജീവനക്കാരിയാണ് വിദ്യ.

ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പണമിടപാട് സ്ഥാപനം അവസാനനിമിഷം വായ്പ നിഷേധിച്ചതിനാല്‍ വിവാഹം മുടങ്ങുമോ എന്ന് മനംനൊന്ത് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വിപിന്‍ (26) തിങ്കളാഴ്ച വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.