Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
നീലഗിരി | സംയുക്ത സൈനിക മേധാവി വിപിന്‍ റാവത് ഉള്‍പ്പെടെയുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു.
ബിപിന്‍ റാവതിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഊട്ടി കൂനൂരിലെ കട്ടേരി ഫാമിന് സമീപത്താണ് അപകടമുണ്ടായത്. ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരു സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ഊട്ടിയിലെ സൈനിക കേന്ദ്രത്തിലേക്ക് പോയ എം ഐ 17വി5 ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. കരസേനയുടെ അത്യന്താധുനിക ഹെലികോപ്ടറാണിത്. വിപിന്‍ റാവതിന്റെ ഭാര്യ മധുമിതയും സ്റ്റാഫും ഉള്‍പ്പെടെ ഹെലികോപ്ടറില്‍ 14 പേര്‍ ഉണ്ടായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്തരീക്ഷത്തില്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. എന്നാല്‍, ഏത് പ്രതികൂല കാലാവസ്ഥയിലും സഞ്ചരിക്കാനാകുന്ന ഹെലികോപ്ടറാണിതെന്നാണ് വിവരം. അതിനാല്‍ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിനിടയാക്കിയതെന്ന കാര്യം അന്വേഷിച്ചു വരികയാണ്. ഹെലികോപ്ടറിന്റെ കാലപ്പഴക്കം അപകട കാരണമായതായും സൂചനയുണ്ട്. കോയമ്ബത്തൂര്‍ വെല്ലിംഗ്ടണ്‍ സ്റ്റാഫ് കോളജില്‍ ഒരു പ്രഭാഷണത്തിനായി എത്തിയ ബിപിന്‍ റാവത് ഇവിടെ നിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.