Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

നമ്മളൊക്കെ വട്ട പൂജ്യം..... MONSTER..Movie Gaang ൽ നിന്നും നിങ്ങൾക്കായി..

  • Wednesday 21, 2021
  • KJ
General

നമ്മളൊക്കെ വട്ട പൂജ്യം.....ജീവിതവും മരണവും അതിനുള്ളിലെ യാഥാർഥ്യവും നാം എല്ലാം ആരുമാത്രമാണെന്നും നമ്മളെ ബോധ്യപ്പെടുത്തുന്നു ഈ ചെറിയ സിനിമ MONSTER..Movie Gaang ൽ നിന്നും നിങ്ങൾക്കായി..

എ. ബി. ബിനിൽ രചനയും സംവിധാനവും ചെയ്ത ബ്ലൂ സെവൻ  സ്റ്റോറീസിൻ്റെ ബാനറിൽ  സ്പ്ലാഷ്  ഗെയിൻ എൻറർപ്രൈസസും  സുനിൽ പണിക്കരും എന്നിവർ ചേർന്ന്  നിർമിച്ചതാണ് ഈ ഷോർട്ട് ഫിലിം.മൂവി ഗാങ് യൂട്യൂബ് ചാനലിലൂടെ ആണ് ആണ് ഈ ഷോർട്ട് ഫിലിം പുറത്തിറങ്ങിയത്.
ഈ ഷോർട്ട് ഫിലിമിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് അടാർ ലൗ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങി നിരവധി സിനിമകളിൽ    ക്യാമറാമാൻ ആയിരുന്ന സിനു സിദ്ധാർത്ഥ് ആണ്.സിനു സിദ്ധാർത്ഥ് കൂടാതെ സുനിൽ പണിക്കർ, സന്ധ്യ ,ജോർജ് മുണ്ടക്കൽ ,ഫെമി നെൽസൺ ,വിലാസിനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

മരണം ഓരോരുത്തരുടെ ജീവിതത്തിലും ഓരോ അവസ്ഥകളാണ് സൃഷ്ടിക്കുന്നത്  എന്നാൽ മരണശേഷം എന്ത് എന്ന് പലരും ചിന്തിക്കാറില്ല ഇല്ല ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളെ പ്രകീർത്തിക്കാനും അയാളുടെ കുറ്റങ്ങളും കുറവുകളും പറയാനും  ആളുകളുണ്ടാകും അയാളുടെ പണത്തിനു വേണ്ടി അടിപിടി കൂടുവാനും ആളുകളുണ്ട്. ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ ആത്മാവ് ഒരു നിശ്ചിതസമയം വരെ ഈ മണ്ണിൽ നിലകൊള്ളും. കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു ആ ശരീരം കുഴിച്ചിടുമ്പോളോ ദഹിപ്പിക്കുമ്പോളോ ആണ് താൻ മരിച്ചെന്ന് ആത്മാവ് മനസ്സിലാക്കുന്നത് വീണ്ടും കുറച്ചു മണിക്കൂറുകൾ വരെ നമുക്കിടയിൽ അവർ ഉണ്ടെന്ന സത്യം മറക്കാതിരുന്നാൽ മനസ്സമാധാനത്തോടെ ഉള്ള മരണം അവർക്ക് കിട്ടും. മരണമെന്ന സത്യത്തെ  മനുഷ്യൻ  കച്ചവടമാക്കുന്നതിനെ തുറന്ന് കാട്ടുന്നു ഈ ഷോർട്ട് ഫിലിം. മനുഷ്യൻ്റെ സ്വാർത്ഥ സ്വഭാവത്തെ വിലയിരുത്തുകയാണ് തിരകഥാകൃത് ചെയ്യുന്നത്.