Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഞായറാഴ്ച ലോക്ഡൗണും രാത്രികര്‍ഫ്യൂവും തുടരും.

  • Saturday 04, 2021
  • Anna
General

 കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഞായറാഴ്ച ലോക്ഡൗണും രാത്രികര്‍ഫ്യൂവും  തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകും. കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണം. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ് വിവരം ജിലാ ദുരന്ത നിവാരണ അതോറിറ്റി പഞ്ചായത്തുകളില്‍ നിന്ന് ശേഖരിക്കും. പഞ്ചായത്തിനൊപ്പം വില്ലേജും വിവരം ശേഖരിച്ച്‌ നല്‍കണം. മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

 

ഓണത്തിന് ശേഷം വലിയ വര്‍ദ്ധനവ് ഉണ്ടായില്ലെങ്കിലും ഉണ്ടായ വര്‍ദ്ധനവ് സാരമായി കാണുന്നില്ല. ഈ ഘട്ടത്തില്‍ നമ്മള്‍ ഒന്നുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ല. രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.