Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിയ വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും. മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷമാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഇന്ന് വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകുന്നത്.
കേരളത്തില്‍ ഇന്നലെ ഒമ്പത് ലക്ഷം ഡോസ് വാക്‌സിനാണ് എത്തിയത്. വാക്‌സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 9,72,590 ഡോസ് വാക്‌സീനാണ് ഇന്നലെ സംസ്ഥാനത്തെത്തിയത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്‌സിനുമാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്. ലഭ്യമായ വാക്‌സിന്‍ എത്രയും വേഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തെ വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ആണ്. റീജിണല്‍ കേന്ദ്രങ്ങളിലെത്തിയ വാക്‌സിന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനുള്ള നടപടി ഇന്നലെ തന്നെ സ്വീകരിച്ചു. തിരുവനന്തപുരത്ത് ഇന്ന് കൊവാക്‌സിനാകും വിതരണം ചെയ്യുക.
നിലവില്‍ ഒരു കോടി 90 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കിയത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസ് 20,000ന് മുകളിലെത്തി. മലപ്പുറത്തും തൃശൂരും സ്ഥിതി ഗുരുതരമാണ്. ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.