Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്ത് കോവി‍ഡ് ആര്‍ ടി- പി സി ആര്‍ പരിശോധന വിപുലമാക്കും ; 448 രൂപക്ക് പരിശോധന നടത്താനാണ് തീരുമാനം.

  • Friday 26, 2021
  • KJ
General

തിരുവനന്തപുരം: സംസ്ഥാനത്ത് കോവി‍ഡ് ആര്‍ ടി- പി സി ആര്‍ പരിശോധന വിപുലമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഔട്ട് സോഴ്സ് മാതൃകയില്‍ സ്വകാര്യ മൊബൈല്‍ ലാബുകളില്‍ ആര്‍ ടി- പി സി ആര്‍ പരിശോധനക്ക് സൗകര്യമൊരുക്കും. സാമ്ബിള്‍ ശേഖരിച്ച ശേഷം ആര്‍ ടി - പി സി ആര്‍ പരിശോധന ഫലം 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കും. ഇതിനായി സ്വകാര്യ ഏജന്‍സിക്ക് ടെന്‍ഡര്‍ നല്‍കി. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യച്ചില്ലെങ്കില്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാകും. ‌

മൊബൈല്‍ ലാബ് എത്തിക്കേണ്ട സ്ഥലങ്ങള്‍ ജില്ല ഭരണകൂടം തീരുമാനിക്കും. മൂന്ന് മാസത്തേയ്ക്കാണ് കരാര്‍. മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. 448 രൂപക്ക് ആര്‍ ടി- പി സി ആര്‍ പരിശോധന നടത്താനാണ് കരാര്‍. ജില്ലയില്‍ എയര്‍പോര്‍ട്ട് ഉണ്ടെങ്കില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഇതേ നിരക്കില്‍ പരിശോധന നടത്തും.

പരിശോധന സംവിധാനം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇത് പരിശോധിക്കാന്‍ പ്രത്യേക ടീമിനെയും നിയോഗിക്കും. മൊബൈല്‍ ആര്‍ ടി- പി സി ആര്‍ ലാബുകള്‍ വരുന്നതോടെ സ്വകാര്യ ലാബുകളുടെ ചൂഷണം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.

നിലവില്‍ 1700 രൂപയാണ് സ്വകാര്യ ലാബുകളില്‍ ആര്‍ ടി- പി സി ആര്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. സര്‍ക്കാര്‍ നിരക്ക് കുറച്ച്‌ ഉത്തരവ് ഇറക്കിയെങ്കിലും ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുകൂല വിധി ലഭിച്ചതോടെ സ്വകാര്യ ലാബുകള്‍ വീണ്ടും നിരക്ക് കൂട്ടി. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ബദല്‍ ക്രമീകരണം ആലോചിച്ചത്.