Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഐ.പി.എല്‍ പതിന്നാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ചാമ്പ്യൻമാരായി

  • Saturday 16, 2021
  • Anna
General

ദു​ബാ​യ്: ഐ.പി.എല്‍ പതിന്നാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ചാമ്ബ്യന്‍മാരായി ഇന്നലെ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് ‌റൈഡേഴ്സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ ഐ.പി.എല്‍ കിരീടത്തില്‍ നാലാം തവണയും മുത്തമിട്ടത്

​കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട് ആദ്യമേ പുറത്തായ നാണക്കേടിനുകൂടിയാണ് ഒരുവര്‍ഷത്തിനിപ്പുറം കിരീടത്തില്‍ മുത്തമിട്ട് ധോണിപ്പട പ്രായശ്ചിത്വം ചെയ്തത്.

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ കലാശപ്പോരില്‍ ആദ്യം ബാറ്രിംഗിനിറങ്ങിയ ചെന്നൈ നി​ശ്ചി​ത​ 20​ ​ഓ​വ​റി​ല്‍​ 3​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ല്‍192​ ​റ​ണ്‍​സെ​ടു​ത്തു.മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകര്‍ന്നതിനെ തുടര്‍ന്ന് 20 ഓവറില്‍ 165/9ല്‍ ഒതുങ്ങുകയായിരുന്നു.

ത​ന്റെ​ ​നൂ​റാം​ ​ഐ.​പി.​എ​ല്‍​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ ​ഡു​പ്ലെ​സി​സ് 59​ ​പ​ന്തി​ല്‍​ 7​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ള്‍​പ്പെ​ടെ​ 86​ ​റ​ണ്‍​സ് ​നേ​ടി ചെന്നൈ ബാറ്രിംഗിന്റെ നട്ടെല്ലായപ്പോള്‍ മൂന്ന് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ താക്കൂര്‍ ബൗളിംഗില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു..
ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ല്‍​ ​ക​ളി​ച്ച​ ​അ​തേ​ ​ഇ​ല​വ​നെ​യാ​ണ് ​ഫൈ​ന​ലി​ല്‍​ ​ഇ​രു​ടീ​മും​ ​ക​ള​ത്തി​ലി​റ​ക്കി​യ​ത്.​ ​ടോ​സ് ​നേ​ടി​യ​ ​കൊ​ല്‍​ക്ക​ത്ത​ ​നാ​യ​ക​ന്‍​ ​ഒ​യി​ന്‍​ ​മോ​ര്‍​ഗ​ന്‍​ ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ല്‍​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ളെ​ ​ത​ക​ര്‍​ത്ത് ​ഓ​പ്പ​ണ​ര്‍​മാ​രാ​യ​ ​ഡു​പ്ലെ​സി​സും​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​‌​വാ​ദും​ ​(27​ ​പ​ന്തി​ല്‍​ 32,​ 3​ ​ഫോ​ര്‍​ 1​ ​സി​ക്സ് ​)​ ​ക​ത്തി​ക്ക​യ​റി​യ​പ്പോ​ള്‍​ ​ചെ​ന്നൈ​ ​സ്കോ​ര്‍​ ​അ​തി​വേ​ഗം​ ​മു​ന്നോ​ട്ട് ​കു​തി​ച്ചു.​ 5​ ​ഓ​വ​റി​ല്‍​ 42​ ​റ​ണ്‍​സ് ​ചെ​ന്നൈ​ ​ക​ണ്ടെ​ത്തി.​ ​റു​തു​രാ​ജാ​യി​രു​ന്നു​ ​തു​ട​ക്ക​ത്തി​ല്‍​ ​കൂ​ടു​ത​ല്‍​ ​അ​പ​ക​ട​കാ​രി.
ഒ​മ്ബ​താ​മ​ത്തെ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ല്‍​ ​ഗെ​യ്‌​ക്‌​വാ​ദി​നെ​ ​ശി​വം​ ​മ​വി​യു​ടെ​ ​കൈ​യി​ല്‍​ ​എ​ത്തി​ച്ച്‌ ​സു​നി​ല്‍​ ​ന​രെ​യ്‌​ന്‍​ ​ആ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ 61​ ​റ​ണ്‍​സ് ​അ​പ്പോ​ള്‍​ ​ചെ​ന്നൈ​ ​സ്കോ​ര്‍​ ​ബോ​ര്‍​ഡി​ല്‍​ ​ചേ​ര്‍​ക്ക​പ്പെ​ട്ട് ​ക​ഴി​ഞ്ഞി​രു​ന്നു.​ ​ഈ​ ​സീ​സ​ണി​ല്‍​ ​ഏറ്റ​വും​ ​കൂ​ടു​ല്‍​ ​റ​ണ്‍​സ് ​നേ​ടി​യ​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​ഡു​പ്ലെ​സി​സ് ​-​ ​റു​തു​രാ​ജ് ​സ​ഖ്യം.​ ​മ​ട​ങ്ങു​മ്ബോ​ള്‍​ ​സീ​സ​ണി​ല്‍​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​റ​ണ്‍​സ് ​നേ​ടി​യ​ ​താ​ര​ത്തി​നു​ള്ള​ ​ഓ​റ​ഞ്ച് ​ക്യാ​പ് ​റു​തു​രാ​ജ് ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ ​ഓ​റ​ഞ്ച് ​ക്യാ​പ് ​സ്വ​ന്ത​മാ​ക്കു​ന്ന​ ​ഏറ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡും​ 24​ ​കാ​ര​നാ​യ​ ​റു​തു​രാ​ജ് ​സ്വ​ന്ത​മാ​ക്കി.​ 15​ ​മ​ത്സ​ര​ങ്ങ​ളി​ല്‍​ ​നി​ന്ന് 635​ ​റ​ണ്‍​സാ​ണ് ​റു​തു​രാ​ജ് ​നേ​ടി​യ​ത്.
തു​ട​ര്‍​ന്നെ​ത്തി​യ​ ​റോ​ബി​ന്‍​ ​ഉ​ത്ത​പ്പ​യും​ ​വേ​ഗം​ ​റ​ണ്‍​സ് ​ക​ണ്ടെ​ത്തി.​ ​(15​ ​പ​ന്തി​ല്‍​ 31​)​ ​ഡു​പ്ലെ​സി​ക്കൊ​പ്പം​ 32​ ​പ​ന്തി​ല്‍​ 63​ ​റ​ണ്‍​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​ന​രെ​യ‌്ന്റെ​ ​പ​ന്തി​ല്‍​ ​ത​ന്നെ​ ​എ​ല്‍​ബി​യാ​യാ​ണ് ​ഉ​ത്ത​പ്പ​ ​മ​ട​ങ്ങി​യ​ത്.​ 3​സി​ക്സ​റു​ക​ള്‍​ ​ഉ​ത്ത​പ്പ​യു​ടെ​ ​ബാറ്റി​ല്‍​ ​നി​ന്ന് ​പ​റ​ന്നി​രു​ന്നു.​ ​
പ​ക​ര​മ​ത്തി​യ​ ​മോ​യി​ന്‍​ ​അ​ലി​യും​ ​(20​ ​പ​ന്തി​ല്‍​ 37,​ 2​ ​ഫോ​ര്‍,​ 3​ ​സി​ക്സ്)​ ​കൊ​ല്‍​ക്ക​ത്ത​ ​ബൗ​ളിം​ഗ് ​നി​ര​യെ​ ​ക​ട​ന്നാ​ക്ര​മി​ച്ചു.​ ​മൂ​ന്നാം​ ​വി​ക്ക​റ്റി​ല്‍​ 39​ ​പ​ന്തി​ല്‍​ ​പി​റ​ന്ന​ത് 68​ ​റ​ണ്‍​സാ​ണ്.​ ​ശി​വം​ ​മ​വി​യെ​റി​ഞ്ഞ​ ​അ​വ​സാ​ന​ ​ഓ​വ​റി​ലെ​ ​അ​വാ​സ​ന​ ​പ​ന്തി​ല്‍​ ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​ര്‍​ ​പി​ടി​ച്ച്‌ ​ഡു​പ്ലെ​സി​സ് ​മ​ട​ങ്ങി​യെ​ങ്കി​ലും​ ​മി​കച്ച​ ​സ്കോ​ര്‍​ ​ചെ​ന്നൈ​ ​നേ​ടി​ക്ക​ഴി​ഞ്ഞി​രു​ന്നു.

ചെന്നൈ നിറുത്തിയിടത്ത് നിന്നാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51)​,​ വെങ്കിടേഷ് അയ്യരും (32 പന്തില്‍ 50)​ വെടിക്കെട്ട് തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. ഇരുവരും 10.4 ഓവറില്‍ 91 റണ്‍സ് കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍ എത്തിച്ചു. പതിനൊന്നാമത്തെ ഓവറില്‍ വെങ്കിടേഷ് അയ്യരേയും പകരമെത്തിയ നിതീഷ് റാണയേയും (0)​ പുറത്താക്കി ഷര്‍ദ്ദുല്‍ താക്കൂര്‍ ചെന്നൈയ്ക്ക് ഡബിള്‍ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു.പരിക്കിനെ തുടര്‍ന്ന് ബാറ്രിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയ അപകടകാരി രാഹുല്‍ ത്രിപാതിയേയും പുറത്താക്യ ഷര്‍ദ്ദുല്‍ താക്കൂറാണ് പന്തു കൊണ്ട് കളി ചെന്നൈയ്ക്ക് അനുകൂലമാക്കിയത്. ഹാസല്‍വുഡ്ഡും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബ്രാവോ,​ ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്ര് വീതം സ്വന്തമാക്കി. മധ്യനിരയില്‍ ആരും രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ വാലറ്രത്ത് ലോക്കി ഫെര്‍ഗൂസനും (പുറത്താകാതെ 18)​,​ ശിവം മവിയും (20)​ അല്പ നേരം പിടിച്ചു നിന്നു. 2012ലെ ഫൈനലില്‍ കൊല്‍ക്കത്തയോടേറ്ര തോല്‍വിക്ക് പകരം വീട്ടാനും ചെന്നൈയ്ക്കായി