Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 7 റണ്‍സിന്റെ ആവേശ വിജയം.

  • Monday 29, 2021
  • KJ
General

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 7 റണ്‍സിന്റെ ആവേശ വിജയം. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ട്ടത്തില്‍ 322 റണ്‍സ് നേടാനെ സാധിച്ചുള്ളു. വിജയത്തോടെ ഏകദിന പരമ്ബര 2-1 ന് ഇന്ത്യ സ്വന്തമാക്കി. 83 പന്തില്‍ പുറത്താകാതെ 95 റണ്‍സ് നേടിയ യുവതാരം സാം കറണ്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. അവസാന ഓവറില്‍ 14 റണ്‍സ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ നടരാജന്‍ 6 റണ്‍സ് മാത്രമാണ് ഓവറില്‍ വിട്ടുനല്‍കിയത്. സാം കറണ് പുറമെ 50 പന്തില്‍ 50 റണ്‍സ് നേടിയ ഡേവിഡ് മലാന്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും നടരാജന്‍ ഒരു വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റിഷാബ് പന്ത്, ശിഖാര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ അര്‍ധ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലെത്തിയത്. ശിഖാര്‍ ധവാന്‍ 56 പന്തില്‍ 67 റണ്‍സ് നേടിയപ്പോള്‍ റിഷാബ് പന്ത് 62 പന്തില്‍ 5 ഫോറും നാല് സിക്സുമടക്കം 78 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 44 പന്തില്‍ 5 ഫോറും 4 സിക്സുമടക്കം 64 റണ്‍സ് നേടി. താക്കൂര്‍ 21 പന്തില്‍ 31 റണ്‍സും നേടി. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റും ആദില്‍ റഷീദ് 2 വിക്കറ്റും നേടി.