Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അഞ്ചാം ട്വൻ്റി-ട്വൻ്റിയിൽ ഇന്ത്യയ്ക്ക് ജയം, പരമ്പര

  • Sunday 21, 2021
  • KJ
General

ഇംഗ്ലണ്ടിനെതിരായ ട്വൻ്റി-ട്വൻ്റി പരമ്പരയിലെ  നിർണ്ണായകമായ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 36 റൺസിൻ്റെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 188 റൺസിൽ ഒതുങ്ങി. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.(3-2)

സ്കോർ: 
ഇന്ത്യ: 224/2 (20)
ഇംഗ്ലണ്ട്: 188/8 (20)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.  കോഹ്ലി 52 പന്തിൽ 80 റൺസും രോഹിത് 34 പന്തിൽ 64 റൺസും എടുത്തു. ഹർദിക് പാണ്ഡ്യ 39 (17)സൂര്യകുമാർ യാദവ് 32 (17) എന്നിവരും തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ജേസൺ റോയിയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. എന്നാൽ ഡേവിഡ് മലനും ( 46 പന്തിൽ 68) ജോസ് ബട്ലറും (34 പന്തിൽ 52 ) ചേർന്ന് ഇംഗ്ലണ്ടിനെ അതിവേഗം മുന്നോട്ട് നയിച്ചു. ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷയും അസ്തമിച്ചു. പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്കൊന്നും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്കായി ഷർദുൽ ഠാക്കൂർ മൂന്നും ഭുവനേശ്വർ കുമാർ രണ്ടും വിക്കറ്റെടുത്തു. പരമ്പരയിൽ രണ്ട് തവണ പിന്നിലായിപ്പോയ ഇന്ത്യ ഗംഭീര തിരിച്ചുവരവിലൂടെയാണ് പരമ്പര സ്വന്തമാക്കിയത്.