Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഐപിഎൽ 14-ാം സീസണിന് ഇന്ന് ചെന്നൈയിൽ തുടക്കം.

  • Friday 09, 2021
  • Anna
General

ചെന്നൈ: ഐപിഎൽ പതിനാലാം സീസണിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യന്‍സും ഇതുവരെ കിരീടമൊന്നും നേടാനാകാത്ത റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടമാണ്.

രോഹിത് നയിക്കുന്ന മുബൈ പട ലീഗില്‍ ആരാധക പിന്തുണയിലെ പ്രതിഭാ സമ്പന്നതയിലും ഒന്നാം നിരയില്‍ നില്‍ക്കുന്ന ടീമുകളിലൊന്നാണ്. അതേസമയം എല്ലാ സീസണിലും ആദ്യ മത്സരങ്ങള്‍ തോറ്റ് തുടങ്ങുന്നു എന്ന നാണക്കേട് മുബൈയ്ക്ക് മറിക്കടക്കേണ്ടതുണ്ട്. നിലവിലെ ചാമ്പ്യമാരായ അവര്‍ കിരീടം കാക്കാന്‍ എതറ്റം വരെയും പോകും.

വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂർ ടീമില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലും പ്രധാന താരമായിട്ടുണ്ട്. ഇത്തവണ കപ്പ് ഉയര്‍ത്താന്‍ ഉറച്ചു തന്നെയാണ് അവരുടെ വരവ്. ഇന്നലെ ബാംഗ്ലൂരിന്റെ സൂപ്പര്‍ താരമായ എ.ബി. ഡിവില്ലിഴ്സിന്റെ പ്രതികരണവും അങ്ങനെ തന്നെയായിരുന്നു.