Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മലയാള സിനിമാ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കികൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഇന്ന് തീയേറ്ററുകളില്‍.

  • Friday 12, 2021
  • Anna
General

കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന തീയറ്ററുകള്‍ തുറന്നതോടെ മലയാള സിനിമാ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കികൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഇന്ന് തീയേറ്ററുകളില്‍.

കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തുമായി 1500 കേന്ദ്രങ്ങളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍മാത്രം 450 ലധികം സ്‌ക്രീനുകളില്‍ കുറുപ്പ് പ്രദര്‍ശിപ്പിക്കുന്നു. രാവിലെ എട്ടിന് ഫാന്‍സ് അംഗങ്ങള്‍ക്കായാണ് ആദ്യ ഷോ. പിന്നാലെ പതിവ് ഷോകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മലയാള സിനിമ വ്യവസായത്തിന് ഉണര്‍വ് പകരുന്നതാണ് കുറുപ്പിന്റെ റിലീസ്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യത്തെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രം തുടക്കം മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മലയാളത്തില്‍ ഒടിടി- തിയേറ്റര്‍ റിലീസ് എന്നിവയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും വിവാദങ്ങളും പൊടിപൊടിക്കെ തിയേറ്റര്‍ റീലിസ് പ്രഖ്യാപിച്ച കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകരുടെ നിലപാടും വലിയ ശ്രദ്ധ നേടിയിരുന്നു.മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും കുറുപ്പ് പ്രേക്ഷകരിലേക്കെത്തും.