Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ബാ‍ര്‍സിലോന രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം

  • Wednesday 27, 2021
  • Anna
General

ഫഹദ് ഫാസില്‍ ചിത്രം ജോജി ബാ‍ര്‍സിലോന രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇത് മൂന്നാം രാജ്യാന്തര പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കുന്നത്.

സംവിധായകന്‍ ദിലീഷ് പോത്തനാണ് ഈ സന്തോഷവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ഇതിനു മുമ്ബ് വെഗാസ് മൂവി അവാര്‍ഡ്സില്‍ മികച്ച നരേറ്റിവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും 'ജോജി' സ്വന്തമാക്കിയിരുന്നു.

ആമസോണ്‍ പ്രൈം വിഡിയോസിലൂടെ റിലീസിനെത്തിയ 'ജോജി'ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ദേശീയ-രാജ്യാന്തരതലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാക്ബത്ത് എന്ന ഷേക്സ്പിയര്‍ നാടകത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ സിനിമയുടെ തിരക്കഥ ശ്യാം പുഷ്കരന്റേതാണ്. ഫഹദ് ഫാസില്‍, ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ, ജോജി മുണ്ടക്കയം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.