Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മോഹൻലാലിന്റെ 'ആറാട്ട് ' ൽ A. R റഹ്മാനും....

  • Tuesday 16, 2021
  • KJ
General

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒരുങ്ങുകയാണ്.എല്ലാ വിഭാഗം പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന മാസ് എന്റര്‍ടെയ്‌നറായിരിക്കും ഇതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു.മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ബിഗ് സ്ക്രീനില്‍ കാണാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം കൂടി ഉണ്ട്. എ ആര്‍ റഹ്മാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.അദ്ദേഹത്തിന്‍റെ വേഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.രാഹുല്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
 

അടുത്തിടെയാണ് മോഹന്‍ലാല്‍ തന്‍റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ശേഷിക്കുന്ന ജോലികള്‍ മാര്‍ച്ച്‌ രണ്ടാം ആഴ്ചയില്‍ പൂര്‍ത്തിയാക്കുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു.ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 

ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.