Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്കിന്ന് മധുരപ്പിറന്നാൾ

  • Tuesday 07, 2021
  • Anna
General

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണിന്ന്. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറ സാന്നിധ്യം, പ്രായം വെറുംനമ്പർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അതുല്യ പ്രതിഭ.

1951 സെപ്റ്റംബര്‍ ഏഴിന് വൈക്കം ചെമ്പിൽ ജനനം. 1971 ഓഗസ്റ്റ് 6 ന് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക്. പാണപ്പറമ്പിൽ മുഹമ്മദ്കുട്ടി ഇസ്മയീല്‍ പിന്നീട് മമ്മൂട്ടിയായി. ചെറിയ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം ഉയര്‍ന്നുവന്നു. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'ദേവലോകം' എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്. പക്ഷേ ഈ സിനിമ പൂര്‍ത്തിയായില്ല. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെ പ്രധാനവേഷം ലഭിച്ചു.

1980-ല്‍ നായകനായ ആദ്യ ചിത്രം. കെ.ജി ജോര്‍ജ്ജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മേള ആയിരുന്നു അത്. അഭിഭാഷകനായി യോഗ്യത നേടിയിരുന്നയാളായിരുന്നെങ്കിലും അഭിനയം ആയിരുന്നു മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടത്. 2 വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ അഭിനയത്തിലേക്ക് കടന്നത്. പിന്നീടദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍, നിരവധി ബഹുമതികള്‍.
മലയാളത്തിന്റെ ഗ്ലാമര്‍ നടന് പിറന്നാള്‍ ആശംസകള്‍….