Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
സിംഗിൾ ബ്രിഡ്ജ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് നിർമ്മിച്ച് നവാഗതനായ ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "തോറ്റംപ്പാട്ടുറയുന്ന മലേപോതി " തികച്ചും പാലക്കാടൻ ഗ്രാമാന്തരീക്ഷത്തിൽ ചിത്രീകരിച്ച ഒരു കുടുംബകഥ എന്നതിലുപരി, മലയാളത്തിന് അന്യം നിന്നു പോകുന്ന ഗ്രാമീണ പശ്ചാത്തലവും ദൃശ്യ ഭംഗിയും ഏറെപ്രതിഭലിക്കുന്ന ഈ ചിത്രം കോവിഡ് 19 കാലഘട്ടത്തിൽ ചിത്രീകരണം തുടങ്ങി എങ്കിലും ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്യ്തുമാണ് പൂർത്തിയാക്കാൻ സാധിച്ചത്
മീനാക്ഷി, മനോജ് ഗിന്നസ്, സാജു കൊടിയൻ, അഞ്ജലി, നീതു നായർ, ബേബി സാത്വിക, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാർട്ടിൻ മിസ്റ്റ് പ്രധാന ഛായഗ്രഹകനായും, അജു ഈപ്പൻ രണ്ടാം ഛായഗ്രഹകനായും ഒരുങ്ങുന്ന ചിത്രത്തിൽ മനോജ് നെടുമങ്ങാട്, മണികണ്ഠൻ മയന്നൂർ, പന്തളം പ്രസാദ്, സഞ്ജു നെടുംകുന്നേൽ, അൻപ് ലാൽഗുഡി, സുന്ദർ വാര്യർ, എബി അടൂർ, ജോഹൻ, അജയ് തുടങ്ങിയവർ മറ്റു വേഷങ്ങൾ ചെയ്യുന്നു.
പ്രശസ്ത പിന്നണി ഗായിക സോണി സായിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. അസ്സോസിയേറ്റ് ഡയറക്ടർ- അനന്തകൃഷ്ണൻ, സംഘടനം- ബ്രൂസിലി രാജേഷ്, മേക്കപ്പ് - സന്തോഷ് തൊടുപുഴ, വസ്ത്രാലങ്കാരം - മരിയ കുമ്പളങ്ങി, കലാസംവിധാനം - രാജേഷ് മായന്നൂർ എന്നിവരാണ്. വളരെ വൈകാതെ തന്നെ ചിത്രം പ്രദർശനത്തിന് എത്തുന്നതാണ്...