Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ലോകത്ത് ആദ്യം ഇന്ത്യൻ വിപണിയില്‍ 7 സീറ്റ് എസ്‌യുവിയുമായി ജീപ്പ് എത്തുന്നു.

  • Sunday 21, 2021
  • KJ
General

ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റ് എസ്‌യുവിയുമായി ജീപ്പ് എത്തുന്നു. എച്ച്‌ 6 എന്ന കോഡു നാമത്തില്‍ വികസിപ്പിക്കുന്ന പുതിയ എസ്‍യുവി അടുത്ത വര്‍ഷം വിപണിയിലെത്തും. ഈ എസ്‌യുവി ലോകത്ത് ആദ്യം ഇന്ത്യയിലായിരിക്കും എത്തുക. കോംപസിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ വാഹനം വിപണിയിലെത്തുക. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലിന്റെ പ്രൊഡക്‌ഷന്‍ ഹബ്ബായിരിക്കും ഇന്ത്യ

റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡല്‍ കൂടാതെ എച്ച്‌1 എന്ന കോഡുനാമത്തില്‍ ലൈഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും കമ്ബനി പുറത്തിറക്കും. കോംപസ് ഫെയ്സ്‌ലിഫ്റ്റിന്റെ അതേ രൂപത്തിലും സ്റ്റൈലിലുമായിരിക്കും പുതിയ ഏഴു സീറ്റ് വാഹനം എത്തുക. മോണോകോക്ക് പ്ലാറ്റ്ഫോമില്‍ പ്രീമിയം എസ്‍യുവി സെഗ്‌മെന്റിലേക്കാണ് പുതിയ എസ്‍യുവി എത്തുക.ജീപ്പിന്റെ സിഗ്‌നേച്ചര്‍ ഗ്രില്‍, ഡേറ്റം റണ്ണിങ് ലാംപുകള്‍, പുതിയ ഹെഡ്‍ലാംപുകള്‍ റീഡിസൈന്‍ ചെയ്ത ബംബര്‍ എന്നിവ ഗ്രാന്‍ഡിലുണ്ടാകും.

കോംപസിനെക്കാള്‍ വലുപ്പ കൂടുതലുണ്ടാകുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തിനും കാര്യമായ മാറ്റങ്ങളുണ്ട്. ജീപ്പ് ഫെയ്‌സ് ലിഫ്റ്റുമായി സാമ്യമുള്ള ഇന്റീരിയറാകും വാഹനത്തിന്. ഇതിന് പുറമെ കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ വാഹനത്തില്‍ ഇടംപിടിക്കും. കോംപസിലെ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ തന്നെയാകും പുതിയ വാഹനത്തിനും. 200 ബിഎച്ച്‌പി കരുത്തു നല്‍കുന്ന ഈ എന്‍ജിന്‍ ആറ് സ്പീഡ് മാനുവല്‍ ഒമ്ബത് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ ലഭിക്കും.