Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഗൂഗിൾ മീറ്റ് - ഇനി പുത്തൻ ഫീച്ചറുകളിൽ..

  • Thursday 18, 2021
  • KJ
General

ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍ മീറ്റ്. മ്യൂട്ട് ഓള്‍ സ്റ്റുഡന്റ്‌സ്, മോഡറേഷന്‍ ടൂള്‍സ്, എന്റ് മീറ്റിങ്‌സ് തുടങ്ങിയ ഫീച്ചറുകളാണ് ഗൂഗിള്‍ മീറ്റ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠനം സുരക്ഷിതമാക്കുന്നതിനുള്ള ഫീച്ചറുകളുംചേര്‍ത്തിട്ടുണ്ട്. ക്ലാസുകളില്‍ ആരെല്ലാം അംഗമാവണമെന്നും ആരെയൊക്കെ ബ്ലോക്ക് ചെയ്യണമെന്നും അധ്യാപകര്‍ക്ക് തീരുമാനിക്കാം.

പുതിയ ഫീച്ചറിന്റെ വരവോടെ ക്ലാസ് കഴിഞ്ഞാല്‍ മീറ്റിങ് അവസാനിപ്പിക്കാനും അധ്യാപകര്‍ക്ക് കഴിയും.നേരത്തെ ക്ലാസ് കഴിഞ്ഞ് മീറ്റിങില്‍ നിന്ന് അധ്യാപകര്‍ പുറത്തുപോയാലും മീറ്റിങ് നടന്നുകൊണ്ടിരിക്കും.

പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുമ്ബോള്‍ ക്ലാസിലെ അംഗങ്ങളെ ഒന്നടങ്കം ഒറ്റ ക്ലിക്കില്‍ നിശബ്ദമാക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും.

ഈ പുതിയ അപ്ഡേഷനുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാവും. ക്ലാസെടുക്കാന്‍ മൊബൈല്‍ ഫോണുകളും ടാബുകളും ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് മീറ്റിങ് എളുപ്പം നിയന്ത്രിക്കാനുള്ള പുതിയ കണ്‍ട്രോളുകള്‍ നല്‍കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്. ക്ലാസ് റൂം മീറ്റിങ് ആരംഭിച്ചു കഴിഞ്ഞാലും അധ്യാപകര്‍ പ്രവേശിക്കുന്നതിന് മുമ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശിക്കാനാവില്ല, ക്ലാസുകളില്‍ പങ്കെടുക്കേണ്ടവരെ തിരിച്ചറിഞ്ഞ് പ്രവേശനം നല്‍കുന്ന ഫീച്ചറും ഈ വര്‍ഷം എത്തും. ഒന്നിലധികം പേര്‍ക്ക് ക്ലാസ് നടത്താനാവുന്ന മള്‍ട്ടിപ്പിള്‍ ഹോസ്റ്റ് സൗകര്യവും താമസിയാതെ എത്തും.