Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രാജ്യത്ത് 5G വിന്യസിപ്പിക്കാനൊരുങ്ങി ടെലികോം വകുപ്പ്

  • Wednesday 17, 2021
  • KJ
General


ന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 5ജി വിന്യസിക്കാനുള്ള റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്‌എന്‍എല്‍ എന്നീ സേവന ദാതാക്കളുടെ അപേക്ഷകളില്‍ ടെലികോം വകുപ്പ് രണ്ടാഴ്ച്ചയ്ക്കകം നടപടി സ്വീകരിക്കും. വിദേശ രാജ്യങ്ങളില്‍ പലരും 5ജി സേവനം ആരംഭിച്ചിട്ടും ഇന്ത്യയില്‍ ഇനിയും വൈകുന്നതിനെ ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി കമ്മിറ്റി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ 5ജിയില്‍ രാജ്യം പിന്നിലാവുമെന്നും പാനല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പിന്റെ ഈ തീരുമാനം.

5ജി പരീക്ഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് രാജ്യത്തെ വിവിധ സേവനദാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഇത് പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഫലമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറക്കുമതി ചെയ്തതും തദ്ദേശീയമായി തയ്യാറാക്കിയതുമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ 5ജി ഫീല്‍ഡ് ട്രയല്‍ ആരംഭിക്കുന്നതിനായി 16 ആപ്ലിക്കേഷനുകളാണ് ടെലികോം വകുപ്പിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. വാവേ, സെഡ് ടിഇ തുടങ്ങിയ ചൈനീസ് കമ്ബനികളില്‍നിന്നും 5ജിസാങ്കേതിക വിദ്യ സ്വീകരിക്കുന്നതില്‍നിന്നും കമ്ബനികള്‍ പിന്‍മാറിയിട്ടുണ്ട്. ഇപ്പോള്‍ യൂറോപ്യന്‍, അമേരിക്കന്‍ കമ്ബനികളെയാണ് ഇതിനായി ആശ്രയിക്കുന്നത്.

സാംസങ്, നോക്കിയ, എറിക്‌സണ്‍ തുടങ്ങിയ കമ്ബനികളുടെ സാങ്കേതിക വിദ്യകളും സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും പരീക്ഷിക്കാനുള്ള അനുമതിയാണ് ജിയോ ചോദിച്ചിരിക്കുന്നത്. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഫിന്‍ലന്റ് കമ്ബനിയായ നോക്കിയയേയും സ്വീഡനില്‍ നിന്നുള്ള എറിക്‌സണിനേയുമാണ് 5ജിയ്ക്കായി ആശ്രയിക്കുന്നത്. മാവെനിര്‍ എന്ന അമേരിക്കന്‍ കമ്ബനിയുടെ പേരും വോഡഫോണ്‍ ഐഡിയയുടെ അപേക്ഷയിലുണ്ട്.

അതേസമയം, സര്‍ക്കാരിന് കീഴിലുള്ള സെന്റര്‍ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് എന്ന സ്ഥാപനത്തെയാണ് ബിഎസ്‌എന്‍എല്‍ 5ജി വിന്യാസത്തിനായി ആശ്രയിക്കുന്നത്. എയര്‍ടെല്‍ അടുത്തിടെ ഹൈദരാബാദില്‍ 1800 മെഗാഹെര്‍ട്‌സ് ബാന്റില്‍ കമ്ബനിയുടെ 4ജി ശൃംഖലയില്‍ 5ജി സേവനം പരീക്ഷിച്ചിരുന്നു.