Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ചരിത്രം തിരുത്തി എസ്​.എസ്​.എല്‍.സി പരീക്ഷഫലം

  • Wednesday 14, 2021
  • Anna
General

തിരുവനന്തപുരം: ചരിത്രം തിരുത്തി എസ്​.എസ്​.എല്‍.സി പരീക്ഷഫലം. 99.47 വിജയശതമാനമെന്ന റെക്കോര്‍ഡോടെയാണ്​ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ഇക്കുറി പത്താം ക്ലാസ്​ എന്ന കടമ്പ കടന്നത്​. ഉച്ചക്ക്​ രണ്ടിന്​​ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി​യാണ്​ പരീക്ഷ ഫലം പ്രഖ്യാപിച്ചത്​​. മൂന്ന്​ മണിമുതല്‍ പരീക്ഷഫലം വിവിധ വെബ്​സൈറ്റുകളില്‍ ലഭിച്ച്‌​ തുടങ്ങി.

4,21,887പേര്‍ എസ്​.എസ്​.എല്‍.സി പരീക്ഷ ​എഴുതിയതില്‍ 4,19651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന്​ അര്‍ഹത നേടി. മുന്‍ വര്‍ഷം ഇത്​ 98.82 ശതമാനമായിരുന്നു. 0.65 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി.
 

എല്ലാ വിഷയത്തിലും എ പ്ലസ്​ നേടിയവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.

1,21,318 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ്​ നേടി. 41906 പേരാണ്​ മുന്‍ വര്‍ഷം എല്ലാ വിഷയത്തിനും എ പ്ലസ്​ നേടിയത്​. 79412 എ പ്ലസില്‍ വര്‍ധനവ്​.

എസ്​.എസ്​.എല്‍.സി പുതിയ സ്​കീം അനുസരിച്ച്‌​ പരീക്ഷ എഴുതിയ 645 പ്രൈവറ്റ്​ വിദ്യാര്‍ഥികളില്‍ ഉന്നതവിദ്യാഭ്യാസത്തിന്​ 537 പേരാണ്​ അര്‍ഹത നേടിയത്​. 83.26 ആണ്​ വിജയശതമാനം. എസ്​.എസ്​.എല്‍.സി പഴയ സ്​കീം അനുസരിച്ച്‌​ പരീക്ഷ എഴുതിയ 346 പ്രൈവറ്റ്​ വിദ്യാര്‍ഥികളില്‍ 270 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന്​ യോഗ്യത നേടി. 78.03 ആണ്​ വിജയശതമാനം.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂര്‍ -99.85 ശതമാനം

വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല -വയനാട്​ 98.13 ശതമാനം.

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല -പാല 99.97ശതമാനം
 

വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല -വയനാട്​ 98.13 ശതമാനം.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക്​ മുഴുവന്‍ എ പ്ലസ്​ നേടിയ വിദ്യാഭ്യാസ ജില്ല -മലപ്പുറം. മലപ്പുറത്ത്​ 7838 പേര്‍ക്ക്​ മുഴുവന്‍ എ പ്ലസ്​ നേടി.
 

ഗള്‍ഫില്‍ ഒമ്ബത്​ വിദ്യാലയങ്ങള്‍. 573 ​വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 556 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന്​ അര്‍ഹത നേടി. 97.03 ശതമാനം. മൂന്ന്​ ഗള്‍ഫ്​ സെന്‍ററുകളില്‍ 100 ശതമാനം വിജയം നേടി.

ലക്ഷദ്വീപില്‍ ഒമ്ബത്​ പരീക്ഷ സെന്‍ററുകള്‍ 627 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 607 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന്​ യോഗ്യത നേടി. 96.81 വിജയശതമാനം.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്‍റര്‍ -പി.കെ.എം.എച്ച്‌​.എസ്​.എസ്​ എടരിക്കോട്​ മലപ്പുറം ജില്ല -2076 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.

കുറവ്​ പരീക്ഷ എഴുതിയ സെന്‍റര്‍ സെന്‍റ്​ തോമസ്​ എച്ച്‌​.എസ്​.എസ്​ നിരണം, പത്തനംതിട്ട -ഒരു വിദ്യാര്‍ഥിയാണ്​ ഇവിടെ പരീക്ഷ എഴുതിയത്​.