Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

വേനൽ ചൂടിനൊപ്പം ഇന്നുമുതൽ പരീക്ഷാച്ചൂടും. എസ്എസ്എൽസി ഹയർസെക്കന്ററി പരീക്ഷകൾ ഇന്നു മുതൽ.

  • Thursday 08, 2021
  • Anna
General

തിരുവനന്തപുരം :  കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംസ്ഥാനത്ത് ഇന്ന് SSLC പ്ലസ് ടു പൊതു പരീക്ഷകൾ ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാർച്ച് 17 ന് ആരംഭിക്കേണ്ട പരീക്ഷകൾ മാറ്റി വെക്കുകയായിരുന്നു. 
SSLC പരീക്ഷക്ക് 4.22ലക്ഷം പേരും ഹയർസെക്കന്ററിയിൽ 4.46ലക്ഷം പേരുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 2947 പരീക്ഷാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 
ഇന്നും നാളെയും 12നും രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്കു ശേഷം എസ്എസ്എൽസി പരീക്ഷയും നടത്തും. അതിനു ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെയാണു പരീക്ഷ. രാവിലെ 9.40നു പരീക്ഷ തുടങ്ങും. 20 മിനിറ്റ് പരീക്ഷയ്ക്കു തയ്യാറെടുക്കാനുള്ള കൂളിംഗ് ടൈമായിരുന്നു. 
നിശ്ചിത അകലം പാലിച്ചു കൊണ്ടും ശരീരോഷ്മാവ് രേഖപ്പെടുത്തിയും സാനിറ്റൈസർ ഉപയോഗിച്ചുമാണ് ഓരോ വിദ്യാർത്ഥികളേയും പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചത്.