Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം; ഫീസ് ഇരട്ടിയാവും.

  • Thursday 25, 2021
  • KJ
General

സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഫീസ് പുനപരിശോധിക്കണമെന്ന് നേരത്തെ കേരള ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഫീസ് നിര്‍ണയ സമിതിയുമായി മാനേജ്‌മെന്റുകള്‍ സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഉത്തരവ് പ്രാബല്യത്തില്‍ വരുമ്ബോള്‍ സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ നിലവില്‍ നല്‍കി വരുന്ന ഫീസില്‍ ഇരട്ടി വര്‍ധനവ് ഉണ്ടാവും. 2016 മുതല്‍ 2020 വരെ വരെ നാല് അധ്യായന വര്‍ഷത്തേക്ക് ആറ് ലക്ഷം രൂപവരെയായിരുന്നു ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ചിരുന്നത്.

ഇത് 11 ലക്ഷം മുതല്‍ 17 ലക്ഷം വരെ ഉയര്‍ത്തണമെന്നാണ് മാനേജ്‌മെന്റ് ആവശ്യം. ഈ ആവശ്യം നേരത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.