Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കര്‍ണാടകയിലും തമിഴ്നാട്ടിലും സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായി.

  • Saturday 07, 2021
  • Anna
General

കേരളത്തിന്‍റെ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ക​ര്‍​ണാ​ട​ക​യി​ല്‍ ഈ മാസം 23ന് ​സ്കൂ​ള്‍ തു​റ​ക്കും. ഒ​ന്‍പ​തു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ അ​റി​യി​ച്ചു. കേ​ര​ള​വും മ​ഹാ​രാ​ഷ്‌​ട്ര​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ല്‍ വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ കര്‍ണാടകം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം തമിഴ്നാട്ടില്‍ സെപ്തംബര്‍ 1 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് തുറക്കുക.

50 ശതമാനം കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

പ്രത്യേക നിയന്ത്രണങ്ങളോടെ നഴ്സിങ്, മെഡിക്കല്‍ അനുബന്ധ കോളജുകള്‍ 16 മുതല്‍ തുറക്കും. കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതോടെയാണ് തമിഴാനാട് സര്‍ക്കാര്‍ ഈ തീുമാനമെടുത്തത്. ആളുകള്‍ ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുന്നത് ഒഴിവാക്കാന്‍ ആരാധാനാലയങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അടച്ചിടും.

ആന്ധ്രപ്രേദശില്‍ ആഗസ്റ്റ് 16 മുതല്‍ സ്കൂളുകള്‍ തുറക്കും.