Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഗുരുവായൂരപ്പന് മരതകക്കല്ലു പതിച്ച 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടം സമർപ്പിച്ചു.

  • Wednesday 08, 2021
  • KJ
General

ഗുരുവായൂരപ്പന് മരതകക്കല്ലു പതിച്ച 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടം സമർപ്പിച്ചു.

 

പ്രവാസി വ്യവസായി രവി പിള്ളയാണ് ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്.

ഇന്ന് രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടം ഭഗവാൻ്റെ സോപാനപ്പടിയില്‍ സമര്‍പ്പിച്ചത്.
ഭാര്യ ജീത രവിപിള്ള ,മകന്‍ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മകന്‍ ഗണേഷിന്റെ വിവാഹം നാളെ ഗുരുവായൂരില്‍ വെച്ച് നടക്കുന്നുണ്ട്. 
അതിന്റെ മുന്നോടിയായാണ് കിരീട സമര്‍പ്പണം നടത്തിയത് .


വലിയ ഒരു മരതക കല്ല് പിടിപ്പിച്ച കിരീടം മലബാര്‍ ഗോള്‍ഡ് ആണ് നിര്‍മിച്ചത്.


ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ,ദേവസ്വം ചെയര്‍ മാന്‍ അഡ്വ .കെ ബി മോഹന്‍ദാസ് , ഭരണ സമിതി അംഗങ്ങള്‍ ആയ കെ വി ഷാജി ,കെ അജിത് , അഡ്മിനി സ്‌ട്രെറ്റര്‍ ബ്രിജകുമാരി , മുന്‍ ദേവസ്വം ഹെല്‍ത് സൂപ്പര്‍വൈസര്‍ അരവിന്ദന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു .