Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

69-ാമത് മിസ്സ് യൂണിവേഴ്സ് കിരീടം മെക്സിക്കോ സുന്ദരി ആൻഡ്രിയ മേസയ്ക്ക്

  • Monday 17, 2021
  • Anna
General

യുഎസ്എ: 69-ാമത് മിസ് യൂണിവേഴ്സ് കിരീടം മെക്‌സിക്കോ സുന്ദരി ആന്‍ഡ്രിയ മേസക്ക്. 74 രാജ്യങ്ങളിൽ നിന്നുള്ളമോഡലുകളാണ് 2021ലെ മിസ് യൂണിവേഴ്സ് പട്ടത്തിലേക്ക് മത്സരിച്ചത്.

ബ്രസീലിയൻ സുന്ദരി ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിൽ നിന്നുള്ള ജാനിക് മസേറ്റ രണ്ടാം റണ്ണറപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അഡ്‌ലൈൻ കാസ്റ്റലിനോ മൂന്നാം റണ്ണറപ്പ് ആയി. നാലാം റണ്ണറപ്പായിതെരഞ്ഞെടുക്കപ്പെട്ടത് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള കിംബർലി ജിമെനെസാണ്.ഫ്ലോറിഡയിലെസെമിനോൾ ഹാർഡ് റോക്ക് ഹോട്ടൽ ആൻഡ് കാസിനോ ഹോളിവുഡായിരുന്നു മത്സരവേദി. യുഎസ്ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിന്‍റെസംഘാടകർ.

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മിസ് യൂണിവേഴ്സ് മത്സരം സംഘടിപ്പിച്ചിരുന്നില്ല. മിസ്യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സിയായിരുന്നു സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൽ നിന്നും മിസ് യൂണിവേഴ്‌സ് സുന്ദരിപട്ടം നേടുന്ന ആദ്യ വനിതയായിരുന്നു ഇവർ.