Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇസ്രായേലില്‍ മതാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം. 103ലധികം പേര്‍ക് പരിക്ക്, നിരവധി പേരുടെ നില ഗുരുതരം.

  • Friday 30, 2021
  • KJ
General

ജറുസലേം: ഇസ്രായേലില്‍ മതാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം. 103ലധികം പേര്‍ക് പരിക്ക്, നിരവധി പേരുടെ നില ഗുരുതരം. ഇസ്രായേലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തിലെ പരമ്ബരാഗത ആഘോഷ ചടങ്ങിനിടെയാണ് സംഭവം. വ്യാഴാഴ്ച അര്‍ധരാത്രി വടക്കന്‍ ഇസ്രായേലിലെ മെറോണ്‍ പര്‍വതത്തിലാണ് അപകടമുണ്ടായത്.

പര്‍വതത്തിലേക്കുള്ള വീതി കുറഞ്ഞ വഴിയിലെ വന്‍ ജനക്കൂട്ടത്തില്‍പ്പെട്ട് ശ്വാസംമുട്ടിയും ചവിട്ടേറ്റുമാണ് പലരും മരിച്ചത്. തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ സ്ഥലപരിമിതിയുള്ള മെറോണ്‍ പര്‍വതത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഒത്തുകൂടിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. കോവിഡ് നിയന്ത്രണം നീക്കിയ ശേഷം രാജ്യത്ത് നടക്കുന്ന പ്രധാന ആഘോഷമാണിത്. രാത്രി മുഴുവന്‍ ദീപം തെളിച്ച്‌ പ്രാര്‍ഥന, ഗാനാലാപനം, നൃത്തം എന്നിവ നടത്തുന്നതാണ് ഇവിടത്തെ പരമ്ബരാഗത ആഘോഷം. രണ്ടാം നൂറ്റാണ്ടില്‍ മരണപ്പെട്ട ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമോന്‍ ബാര്‍ യോചായിക്ക് ആദരമര്‍പ്പിക്കാനായാണ് തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അടക്കമുള്ള പതിനായിരക്കണക്കിന് ജൂതന്മാര്‍ മെറോണ്‍ പര്‍വതത്തില്‍ ഒത്തുചേരുന്നത്.