Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
കുവൈറ്റ് : വിദേശ രാജ്യത്ത് നിന്ന് വാക്സിനേഷൻ സ്വീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് റെജിസ്ട്രേഷൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx ഈ ലിങ്കിൽ പ്രവേശിച്ച ശേഷം കുവൈത്ത് സിവിൽ ഐ. ഡി.നമ്പർ, ഈ മെയിൽ അഡ്രസ് എന്നീ ഭാഗങ്ങൾ പൂരിപ്പിച്ച ശേഷം ഈ മെയിൽ അഡ്രസ്സിൽ ഒറ്റ തവണ വെരിഫിക്കേഷൻ കോഡ് ലഭിക്കും.ഈ കോഡ് നൽകി വെരിഫിക്കേഷൻ പേജ് പൂരിപ്പിച്ച ശേഷമാണ് അടുത്ത നടപടി ക്രമങ്ങൾ ആരംഭിക്കുക. വ്യക്തിഗത വിവരങ്ങൾ, വാക്സിനേഷൻ വിവരങ്ങൾ മുതലായ വിവരങ്ങളാണു അടുത്തതായി പൂരിപ്പിക്കേണ്ടത്. തുടർന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് 500 കെ. ബി. സൈസിൽ കൂടാത്ത രീതിയിൽ അപ്ലോഡ് ചെയ്യണം. 3 ദിവസത്തിനകം പൊതു ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകൾക്ക് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും.
സർട്ടിഫിക്കറ്റിനു അംഗീകാരം ലഭിക്കുന്നവർക്ക് ഇമ്മ്യൂൺ അപ്പ്ലിക്കേഷൻ വഴി വിവരങ്ങൾ ലഭ്യമാകും. ഇമ്മ്യൂൺ ആപ്പ്ളിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണു. ഇമ്മ്യൂൺ ആപ്പ്ലിക്കേഷനിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണു കുത്തിവെപ്പ് സ്വീകരിച്ചവർക്കു കുവൈത്തിൽ പ്രവേശിക്കുന്നതിനു ഭാവിയിൽ ഏർപ്പെടുത്തിയേക്കാവുന്ന ഇളവുകൾ ലഭിക്കുക.