Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ദുബായില്‍ ആദ്യ വനിതാ ജനറല്‍ ഡ്യൂട്ടി പൊലീസ് ഓഫീസര്‍ ചുമതലയേറ്റു.

  • Sunday 21, 2021
  • KJ
General

ദുബായ് : ദുബായില്‍ ആദ്യമായി വനിതാ ജനറല്‍ ഡ്യൂട്ടി പൊലീസ് ഓഫീസര്‍ നിയമിതയായി. രാജ്യത്തെ നായിഫ് പൊലീസ് സ്റ്റേഷനിലാണ് ആദ്യ വനിതാ ഡ്യൂട്ടി പൊലീസ് ഓഫീസറായി ലെഫ്റ്റനന്റ് നൗഫ് ഖാലിദ് അഹ്‍ലി നിയമിക്കപ്പെട്ടത്.

ദുബായ് പൊലീസ് അക്കാദമിയില്‍ നിന്നാണ് ലെഫ്. നൗഫ് ഖാലിദ് അഹ്‍ലി ബിരുദം നേടിയത്. ദുബായ് പൊലീസിന്‍റെ ലോകോത്തര നേട്ടങ്ങള്‍ക്ക് നന്ദി പറഞ്ഞ ലെഫ്. നൗഫ്, ആഗോള പ്രശസ്തി നേടിയ ദുബൈ പൊലീസില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി .

ഈ രംഗത്ത് വനിതാ കേഡര്‍മാരില്ലെന്ന് ശ്രദ്ധിയില്‍പ്പെട്ടതാണ് ജനറല്‍ ഡ്യൂട്ടി ഓഫീസറാകാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ കാരണമെന്നും നൗഫ് ഖാലിദ് കൂട്ടിച്ചേര്‍ത്തു .