Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പൂച്ച പൈലറ്റിനെ ആക്രമിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്.

  • Friday 05, 2021
  • KJ
General

യാത്രാമധ്യേ കോക്ക്പിറ്റില്‍ കയറിയ പൂച്ച പൈലറ്റിനെ ആക്രമിച്ചു. ഇതേത്തുടര്‍ന്ന് സുഡാനില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. അപ്രതീക്ഷിതമായി കോക്ക്പിറ്റിലേക്ക് കടന്നുകയറിയ പൂച്ച പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.

കോക്പിറ്റില്‍ അതിക്രമിച്ച്‌ കയറിയ പൂച്ച പൈലറ്റിനേയും ക്രൂവിനേയും അക്രമിക്കുകയായിരുന്നു എന്നാണ് വിമാന കമ്ബനി പറയുന്നത്. ബുധനാഴ്ച കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കോക്പിറ്റില്‍ പൂച്ചയുടെ ആക്രമണം ഉണ്ടായത്. കോപ്ടറില്‍ കടന്ന പൂച്ച പൈലറ്റിനെ അക്രമിക്കുകയായിരുന്നു.

അതിനിടെ പൂച്ചയെ പിടികൂടാന്‍ സഹ പൈലറ്റും കാബിന്‍ ക്രൂ അംഗങ്ങളും ശ്രമിച്ചെങ്കിലും വിഫലമായി. പിടിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പൂച്ച ഒഴിഞ്ഞു മാറി. കോക്പിറ്റിലാകെ പൂച്ച ഓടി നടന്നതോടെ പൈലറ്റ് ആശങ്കയിലായി. പൂച്ചയെ പിടികൂടാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായത്.

അതേസമയം പൂച്ച എങ്ങനെ വിമാനത്തില്‍ എത്തിയെന്നത് സംബന്ധിച്ച്‌ ടാര്‍കോ ഏവിയേഷന് യാതൊരു വ്യക്തതയുമില്ല. യാത്രക്കാരില്‍ ആരും തന്നെ പൂച്ചയെ കൊണ്ടു വന്നിട്ടില്ലെന്നാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച്‌ ടാര്‍കോ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ വിമാന കമ്ബനി തയ്യാറായിട്ടില്ല.