Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

താലിബാന്‍ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താര്‍ജിക്കുമെന്ന് അമേരിക്കന്‍ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്.

  • Wednesday 29, 2021
  • Anna
General

വാഷിംഗ്ടണ്‍: താലിബാന്‍ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താര്‍ജിക്കുമെന്ന് അമേരിക്കന്‍ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലി അമേരിക്കന്‍ സെനറ്റില്‍ പറഞ്ഞു. സെനറ്റിന്റെ സായുധസേനാ സമിതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്.

സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു. കാല്‍ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനില്‍ നിലനിര്‍ത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താന്‍ ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ ഇപ്പോഴും ഭീകര സംഘടന തന്നെയാണ്. അവര്‍ക്ക് അല്‍ഖ്വയ്ദയുമായി ഉറ്റ ബന്ധമുണ്ട് എന്നും ജോ ബൈഡന്റെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ ഉപദേശകന്‍ കൂടിയായ മാര്‍ക് മില്ലി പറഞ്ഞു.