Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
വാഷിങ്ടണ്‍: ഇതുവരെയും പകര്‍ത്താനാവാത്ത ചൊവ്വാ ഗ്രഹത്തിന്‍റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് നാസയുടെ പേടകം. വ്യാഴാഴ്ച ചൊവ്വാഗ്രഹത്തിലിറങ്ങിയ ‘പേഴ്സവറന്സ്’ ബഹിരാകാശ ദൗത്യമാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
യാത്രയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി പേടകം നിലംതൊടുംമുമ്ബുള്ള ചിത്രമാണ് ആദ്യം ലഭിച്ചത്. ദൗത്യം ലാന്‍ഡിങ്ങിന് 6.5 അടി ഉയരത്തിലെത്തുേമ്ബാള് പൊടിപാറുന്നതും ചിത്രങ്ങളില്‍ കാണാം. പേഴ്സവറന്സ് ചൊവ്വയില്‍ ഇറങ്ങിയത് ആവേശം നല്‍കുന്നുവെന്ന് പേടകത്തിന്‍റെ പ്രധാന എഞ്ചിനിയറായിരുന്ന ആദം സ്റ്റീറ്റ്സ്നര് വെളിപ്പെടുത്തി .
വ്യാഴാഴ്ച ലഭിച്ച ചിത്രങ്ങള്‍ പൂര്‍ണമായി കറുപ്പും വെളുപ്പുമായിരുന്നുവെങ്കില്‍ വെള്ളിയാഴ്ച മുതല്‍ കളര്‍ ചിത്രങ്ങളും അയക്കുന്നുണ്ട്.
ചുവപ്പുകലര്‍ന്ന ചൊവ്വ ഉപരിതലത്തെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ചിത്രങ്ങള്‍.
ജെസറോ ഗര്‍ത്തത്തോടു ചേര്‍ന്ന റോവര്‍ നിലംതൊട്ട സ്ഥലത്ത് പാറക്കൂട്ടങ്ങളും ദൃശ്യമാണ്. പക്ഷേ, അവയുടെ വലിപ്പം കുറവാണെന്നാണ് സൂചന. റോവര്‍ നിലംതൊടുന്നതിന് 700 കിലോമീറ്റര്‍ ഉയരത്തില്‍നിന്നെടുത്ത ചിത്രങ്ങള്‍ വരെയുണ്ട്.ഇനി ചൊവ്വയുമായി ബന്ധപ്പെട്ട നാസ പദ്ധതികളെ സഹായിക്കുന്ന നിരീക്ഷണങ്ങളും പേഴ്സവറന്സ് നടത്തും.
റോവറിന്‍റെ മുകളില്‍ ആവശ്യ സമയത്ത് നിരീക്ഷണം നടത്തി സഞ്ചാര യോഗ്യത ഉറപ്പാക്കാന്‍ കുഞ്ഞു ഹെലികോപ്റ്ററും ഘടിപ്പിച്ചിട്ടുണ്ട്. 30 ദിവസം ഈ ഹെലികോപ്റ്റര്‍ റോവറിനു മുകളില്‍ നിരീക്ഷണ പറക്കല്‍ നടത്തും.പേഴ്സവറന്സ് നല്‍കുന്ന ചിത്രങ്ങളില്‍നിന്ന് ചൊവ്വയിലെ ജെസേറോ ഗര്‍ത്തമുള്‍പെടെ പഠന വിധേയമാക്കാന്‍ ലോകത്തുടനീളമുള്ള 450 ശാസ്ത്രജ്ഞരാണ്കാത്തിരിക്കുന്നത് .
ജെസേറോ ഗര്‍ത്തത്തിന്‍റെ 1.2 മൈല്‍ അകലെയാണ് പേഴ്സവറന്സ് നിലംതൊട്ടത്. ഈ ഗര്‍ത്തം 390 കോടി കിലോമീറ്റര്‍ മുമ്ബ് നിലവിണ്ടായിരുന്നുവെന്ന് കരുതുന്ന കായലിന്‍റെ ബാക്കിയാണിത്. ജീവന്‍റെ സാന്നിധ്യമുണ്ടായിരുന്നോ എന്നറിയാന്‍ രണ്ടു വര്‍ഷം പേഴ്സവറന്സ് ചൊവ്വയിലുണ്ടാകും.