Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ബഹ്റൈനിലെ നിയന്ത്രണം; നിരവധി പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍

  • Monday 24, 2021
  • Anna
General

മനാമ: ബഹ്റൈനിലേക്കുള്ള പ്രവേശനം ഇന്നുമുതല്‍ റസിഡന്‍സ് വിസകാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതോടെഇന്ത്യയില്‍ കുടുങ്ങിയ യുഎഇ, സൗദി വിസക്കാരുടെ യാത്ര കൂടുതല്‍ പ്രതിസന്ധിയിലായി. അതേസമയംസൗദിയിലേക്കുള്ള പ്രവേശനത്തിന് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ  ഇപ്പോള്‍ ബഹ്റൈനില്‍ക്വാറന്റീനിലുള്ള നൂറുകണക്കിന് മലയാളികളും ആശങ്കയിലാണ്. 


ഇന്ത്യയിൽ കുടുങ്ങിയ സൗദി, യുഎഇ വീസക്കാർക്ക് ബഹ്റൈനിലെത്തിയ ശേഷം റോഡ് മാർഗം അതിർത്തികടക്കാനുള്ള വഴിയാണ് പുതിയ നടപടിയോടെ അടഞ്ഞത്. നിലവില്‍ ബഹ്റൈനിലുള്ളവര്‍ക്ക് റോഡ് മാര്‍ഗംസഞ്ചരിക്കാന്‍ സൗദി അറേബ്യ അംഗീകരിച്ച ഫൈസര്‍, ആസ്‍ട്രസെനിക, മൊഡേണ എന്നിവയുടെ രണ്ട്ഡോസും സിംഗിള്‍ ഡോസ് വാക്സിനായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും സ്വീകരിച്ചിരിക്കണം. ആദ്യ ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്കും സൗദിയില്‍ പ്രവേശിക്കാം. ഇന്ത്യയില്‍ നിന്ന് പോയഭൂരിഭാഗം പേരും വാക്സിനെടുത്തവരല്ല. വിമാനത്തില്‍ സൗദിയിലേക്ക് പ്രവേശിക്കാമെങ്കിലും ഹോട്ടല്‍ക്വാറന്റീനുള്ള ചെലവ് കൂടി വഹിക്കേണ്ടി വരും. ബഹ്റൈനില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ്നിരക്കിലും വന്‍ വര്‍ദ്ധനവാണുണ്ടായത്.