Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

100 ദശലക്ഷം ഭക്ഷണ പൊതികൾ എന്ന റമദാൻ പുണ്യവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

  • Sunday 11, 2021
  • Anna
General

ദുബായ്: 100 ദശലക്ഷം ഭക്ഷണപ്പൊതികൾ’ എന്ന റമസാൻ പുണ്യവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.20 രാജ്യങ്ങളിൽ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ ഈ റമദാനില്‍ വിതരണം ചെയ്യാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ക്യാംപെയിനു ട്വിറ്ററിലൂടെ ഷെയ്ഖ് മുഹമ്മദ് തുടക്കം കുറിച്ചു.

പാവങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീ (എംബിആർജിഐ)വാണ് ഇതിന് നേതൃത്വം നല്‍ക്കുന്നത്.

ദാരിദ്രര്‍ക്ക് ഈ റമാദാന്‍ കാരുണ്യ വര്‍ഷം ആയിരിക്കട്ടെ, ജാതി, മതം, വർഗം, വർണം, രാജ്യം എന്നിവ പരിഗണിക്കാതെയാണ് ഈ സഹായം യുഎഇ വിതരണം ചെയ്യുന്നത്. കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് ഇതു വലിയ ഗുണം ആയിരിക്കും എന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്.