Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

റിസബാവയുടെ സംസ്കാരം ഇന്നു നടക്കും; കോവിഡ് സ്ഥിരീകരിച്ചതിനാൽ പൊതുദർശനമില്ല

  • Tuesday 14, 2021
  • Anna
General

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയുടെ സംസ്കാരം ഇന്നു നടക്കും. മരണശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹം കൊവിഡ് പൊസീറ്റീവ് ആയിരുന്നെന്ന് തെളിഞ്ഞു.
ഇതോടെ ഇന്ന് നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം അടക്കമുളളവ ഒഴിവാക്കി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ സംസ്കാരം രാവിലെ പത്തരയ്ക്ക് പശ്ചിമകൊച്ചി ചെമ്ബിട്ടപളളി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.വ്യക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയില്‍ റിസബാവയുടെ അന്ത്യം. നൂറ്റി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച റിസബാവ ഡബ്ബിങ് ആര്‍ടിസ്റ്റായും തിളങ്ങി.

രണ്ടുദിവസം മുമ്ബുണ്ടായ ഹൃദയാഘാതമാണ് അറുപതുകാരനായ റിസബാവയുടെ ആരോഗ്യനില കൂടതല്‍ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.

എറണാകുളം തോപ്പുംപടി സദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. തിരുവനന്തപുരം സംഘചേതനയുടെ സ്വാതി തിരുനാള്‍ നാടകത്തിലെ സ്വാതി തിരുനാളിന്‍റെ വേഷം നാടകപ്രേമികള്‍ക്കിടയില്‍ പരിചിതനാക്കി. 1984ല്‍ വിഷുപ്പക്ഷിയെന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ഈ ചിത്രം പുറത്തുവന്നില്ല. പിന്നെയും ആറുവര്‍ഷങ്ങള്‍ കഴിഞ്ഞ് 1990ല്‍ പുറത്തിറങ്ങിയ ഡോ. പശുപതി എന്ന ചിത്രത്തിലെ നായകതുല്യമായ വേഷം റിസബാവയെന്ന നടന് തിരശീലയില്‍ തുടക്കമായി.

സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍പ്പിറന്ന ഇന്‍ ഹ‍രിഹ‍ര്‍ നഗര്‍ ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന സൗമ്യനായ വില്ലന്‍ വേഷം റിസവബാവയ്ക്ക് താരപരിവേഷമുണ്ടാക്കി. പിന്നീടുളള വ‍ര്‍ഷങ്ങള്‍ നിരവധി സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി. രണ്ടായിരത്തിനുശേഷമാണ് സീരിയലുകളിലേക്ക് ചേക്കേറിയത്. ഇരുപതിലധികം സീരിയലുകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തതോടെ കുടുംബസദസുകള്‍ക്കും പ്രിയങ്കരനായി.

പ്രണയം സിനിമയില്‍ അനുപം ഖേറിന് ശബ്ദം നല്‍കിയാണ് ഡബ്ബിങ്ങിലേക്ക് തിരിഞ്ഞത്. 2010ല്‍ മികച്ച ഡബിങ് കലാകാരനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. സിനിമയിലും സീരിയലിലും സജീവമായി നിന്നപ്പോഴാണ് ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിത്തുടങ്ങിയത്. കഴിഞ്ഞ കുറേ നാളുകളായി ചികില്‍സയിലായിരുന്നു. മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന നിരവധി കഥാപാത്രങ്ങളെ തിരശീലയില്‍ അഭിനയിച്ച്‌ ഫലിപ്പിച്ചാണ് റിസബാവയെന്ന നടന്‍ അരങ്ങൊഴിയുന്നത്.