Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കോവിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ചയോടെ ഹിന്ദിയിലും 14 പ്രാദേശികഭാഷകളിലും ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

  • Tuesday 18, 2021
  • Anna
General

ന്യൂഡല്‍ഹി: രാജ്യത്തിലെ കോവിഡ് വാക്‌സിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കും വേണ്ടികേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച കോവിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ചയോടെ ഹിന്ദിയിലും 14 പ്രാദേശികഭാഷകളിലും ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെഅധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത മന്ത്രിതല യോഗത്തിലാണ് പുതിയ തീരുമാനം.

കോവിഡ് വാക്‌സിനെ കുറിച്ചും ലഭ്യമാകുന്ന സ്ഥലങ്ങളെകുറിച്ചുമുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക്എത്തിക്കുവാനാണ് കോവിന്‍ പോര്‍ട്ടല്‍ വഴി ഉദ്ദേശിക്കുന്നത്. ഈ പോര്‍ട്ടല്‍ പ്രാദേശിക ഭാഷയില്‍ലഭ്യമാകുന്നതോടു കൂടി ഇന്ത്യയിലെ സാധാരണ ജനങ്ങളിലേക്കും വിവരങ്ങള്‍ സുഗമമായി എത്തിക്കാന് കഴിയും.