Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

  • Monday 22, 2021
  • Anna
General

പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

പാലക്കാട് സ്വദേശിയായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈര്‍. സുബൈറിന്റെ മുറിയില്‍ നിന്നുമാണ് മറ്റുള്ളവരെ പിടികൂടിയത്. സഞ്ജിത് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുന്ന ദിവസമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.

പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയത് മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് സുബൈര്‍ ഇവിടെ ജോലിക്ക് എത്തിയത്.

ദേശീയപാതയ്‌ക്ക് സമീപം ബിഎസ്‌എന്‍എല്‍ കെട്ടിടത്തിന്റെ സമീപമുളള വാടകമുറിയില്‍ നിന്ന് ഇയാളെയും കൊലപാതകത്തില്‍ നേരിട്ട് പങ്കുളള രണ്ട് പേരെയും കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബേക്കറിയിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഉടമ വാടകയ്‌ക്ക് എടുത്ത് നല്‍കിയ കെട്ടിടമാണിത്.

പാലക്കാട് എസ്പിയുടെ മേല്‍നോട്ടത്തില്‍ 34 അംഗ സംഘമാണ് സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നത്. ഇന്ന് സഞ്ജിത് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുകയാണ്. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മൂന്ന് പേര്‍ കസ്റ്റഡിയിലായ വാര്‍ത്ത വരുന്നത്. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. വെളുത്ത മാരുതി 800 കാറിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്ബറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി SDPI പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

അതിനിടെ പോലീസ് അന്വേഷണം പര്യാപ്തമല്ലെന്നും കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നുമാണ് ബിജെപിയും ആര്‍ എസ് എസും ആവശ്യപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കണ്ട് ഇക്കാര്യം ആവശ്യപ്പെടും. പോലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ബിജെപി അഹ്വാനം ചെയ്തിട്ടുണ്ട്.