Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി ; 120 കടന്ന് പെട്രോൾ

  • Wednesday 27, 2021
  • Anna
General

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

രാജസ്ഥാനില്‍ പെട്രോള്‍ വില 120 കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഡീസല്‍ വില 110 പിന്നിട്ടു. ഒരുമാസത്തിനിടെ ഡീസലിന് 8 രൂപ 12 പൈസയും,പെട്രോളിന് 6 രൂപ 42 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108.25 രൂപയും, ഡീസലിന് 102.06 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.45 രൂപയും, ഡീസലിന് 104.14 രൂപയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 108 രൂപ 62 പൈസയും, ഡീസലിന് 102 രൂപ 44 പൈസയുമാണ് ബുധനാഴ്ചത്തെ വില.