Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ശോഭാ സിറ്റിക്കെതിരെ നിയമപോരാട്ടത്തിലൂടെ ശ്രദ്ദേയയായ അഡ്വ.വിദ്യാസംഗീതിനെ സി.പി.എം പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നീക്കി.

  • Sunday 21, 2021
  • KJ
General

പുഴക്കല്‍ പാടം നികത്തിയുള്ള ശോഭാ സിറ്റിക്കെതിരെ നിയമപോരാട്ടത്തിലൂടെ ശ്രദ്ദേയയായ അഡ്വ.വിദ്യാസംഗീതിനെ സി.പി.എം പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നീക്കി. വിദ്യാസംഗീത് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്ത് അറിയിച്ചത്. നേരത്തെ യു.ഡി.എഫ് പക്ഷത്തായിരുന്ന സി.എം.പി പ്രതിനിധിയായി തൃശൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ച്‌ വിജയിച്ച വിദ്യാസംഗീത് ജില്ലാ പഞ്ചായത്തിലെ അഴിമതികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നണിക്ക് അതൃപ്തയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അഴീക്കോട് ജങ്കാറില്‍ അഴിമതിയാണെന്ന് ആരോപിച്ച്‌ വിജിലന്‍സിനെ സമീപിച്ചതും ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

പിന്നീട് യു.ഡി.എഫ് വിട്ട് സി.പി.എമ്മിലെത്തിയ വിദ്യാസംഗീത് കര്‍ഷക തൊഴിലാളി യൂണിയന്‍, സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സംഘടനയുടെയും ഭാരവാഹിയായിരുന്നു.

വ്യവസായ വകുപ്പിന് കീഴിലുള്ള ഇന്‍കെല്‍ ഡയറക്ടറായും സി.പി.എം വിദ്യയെ നിയോഗിച്ചിരുന്നു. പുഴക്കല്‍ പാടം നികത്തുന്നതിനെതിരെ നേരത്തെ തുടങ്ങിയ വിദ്യയുടെ പോരാട്ടം ഹൈകോടതിയില്‍ തുടരുകയാണ്. ഇതിനിടെ പാടം നികത്താന്‍ ശോഭാ സിറ്റി വ്യാജരേഖകള്‍ തയ്യാറാക്കിയതിന്റെ വിവരവകാശ രേഖകള്‍ ലഭിച്ചിരുന്നു.

ഇത് പാര്‍ട്ടി അനുമതിയില്ലാതെ വാര്‍ത്താസമ്മേളനം വിളിച്ച്‌ പരസ്യപ്പെടുത്തിയതോടെയാണ് പാര്‍ട്ടി നേതൃത്വം ഇടഞ്ഞത്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയായിരുന്നു നടപടിയെന്ന് നേതൃത്വം വിശദീകരിക്കുന്നു. പാര്‍ട്ടി പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും ഇതേ തുടര്‍ന്ന് മാറി നില്‍ക്കുകയായിരുന്നു വിദ്യ. കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം പുതുക്കുന്ന യോഗത്തിലാണ് വിദ്യയുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നും അറിയിക്കേണ്ടതില്ലെന്നും നേതൃത്വം കീഴ്ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് നേതൃത്വം തന്നെ ഫോണില്‍ അറിയിച്ചതായി വിദ്യാസംഗീത് പറയുന്നു. പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച സമൂഹമാധ്യമത്തിലെ കുറിപ്പ് നേതൃ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്