Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ബി.ജെ.പി എംപി റാം സ്വരൂപ് ശർമ (62) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ

  • Wednesday 17, 2021
  • KJ
General

ഹിമാചൽ പ്രദേശിൽ നിന്നുള്ള ബി.ജെ.പി എംപി റാം സ്വരൂപ് ശർമയെ (62) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


ഇന്ന് രാവിലെ ഡൽഹി നോർത്ത് അവന്യൂവിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. എന്നാൽ അത്മഹത്യാ കുറിപ്പ് കണ്ടെടുക്കാൻ പോലീസിനായിട്ടില്ലെന്നാണ് റിപ്പോർട്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റി.

ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ 1958 ൽ ജനിച്ച റാം സ്വരൂപ് ശർമ രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ അദ്ദേഹം മണ്ടിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.