Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു വികസനത്തിന് ജോയ് ആലുക്കാസ് 50 ലക്ഷം രൂപ കൈമാറി

  • Tuesday 11, 2021
  • Anna
General

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു വികസനത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ 50 ലക്ഷം രൂപയുടെ ധനസഹായം നല്‍കി.

തുക ചെയര്‍മാന്‍ ജോയ് ആലുക്കാസ് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ലോല ദാസിനു കൈമാറി. 38 കിടക്കകളുള്ള പുതിയ ഐസിയു നിര്‍മാണത്തിന് ഈ തുക വിനിയോഗിക്കും.

ഇത് ഒരാഴ്ചയ്ക്കകം നിര്‍മാണം പൂര്‍ത്തിയാക്കും. ഡോക്ടര്‍മാരുടെ പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സഹായവുമായി രംഗത്തുവന്നത്.

ദുരിതമനുഭവിക്കുന്ന രോഗികള്‍ക്കായുള്ള പുതിയ സമാശ്വാസ പദ്ധതിക്കു വേണ്ടി 15 കോടി രൂപ ധനസഹായമായി നല്‍കാന്‍ ഒരുക്കമാണെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പ്രഖ്യാപിച്ചു.

ചടങ്ങില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍. ഡോ. നിഷ, ഡോ. രണ്‍ദീപ്, ഡോ. രവീന്ദ്രന്‍, ഡോ. ഷംഷാദ് ബീഗം, ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി.ജോസ്, ടി.എ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.