Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരവുമായി യുഡിഎഫിന്റെ വെബ്സൈറ്റ്.

  • Wednesday 31, 2021
  • KJ
General

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരവുമായി യുഡിഎഫിന്റെ വെബ്സൈറ്റ്.
 

www.operationtwins.com എന്ന വെബ്സൈറ്റിലാണ് ഈ വിവരമുള്ളത്.

ഇന്ന്  രാത്രി ഒൻപത് മണിയോടെ വെബ്സൈറ്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. 
 

ഇരട്ടവോട്ടുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.
 

140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂർണ്ണ വിവരവും ഇതിൽ ലഭ്യമാണെന്ന് എന്നാണ് യുഡിഎഫ് വൃത്തങ്ങൾ പറയുന്നു.
 

കള്ളവോട്ടുകൾക്കെതിരെ യുഡിഎഫ് ബൂത്ത്തല പ്രവർത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്.
 

വെബ്സൈറ്റിൽ പ്രവേശിച്ചാൽ ആർക്കുവേണമെങ്കിലും അവരുടെ പേരുമായി ഒത്തുനോക്കി ഇരട്ട വോട്ടുണ്ടോയെന്ന് പരിശോധിക്കാം.

38,586 ഇരട്ട വോട്ടുകൾ മാത്രമേ കണ്ടെത്താനായുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.

എന്നാൽ ഈ വാദം യുഡിഎഫ് അംഗീകരിച്ചിട്ടില്ല. 4.34 ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നത്.

തങ്ങൾ നൽകിയ പരാതിയിന്മേൽ കൃത്യമായ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തു വിടുന്നതെന്ന് കെപിസിസി വൃത്തങ്ങൾ പറഞ്ഞു.