Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

എന്തിനാണ് രാത്രികാല കര്‍ഫ്യു ? അറിയാം രാത്രികാല കര്‍ഫ്യുവിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍.

  • Tuesday 20, 2021
  • KJ
General

തിരുവനന്തപുരം: കൊവിഡ് വീണ്ടും സംഹാരരൂപം പൂണ്ടതോടെ വൈറസിനെ വരുതിലാക്കാന്‍ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യുകളുമായി രാജ്യങ്ങള്‍ പതിനെട്ടടവും പയറ്റുകയാണ്. കഴിഞ്ഞ കൊവിഡ് കാലത്തോടെ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ലോക്ക്ഡൗണ്‍ എന്താണെന്ന് മലയാളികള്‍ക്കെല്ലാം മനസിലായി. എന്നാല്‍  രാത്രികാല കര്‍ഫ്യു എന്താണെന്ന് മലയാളികള്‍ക്ക് അറിയില്ലായിരുന്നു. കൊവിഡിന്റെ രണ്ടാംവരവിനെ തടയാന്‍ ഇന്നുമുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ‌ഏര്‍പ്പെടുത്തുകയാണ്. പകല്‍ സമയത്തല്ലേ കൂടുതല്‍ ആള്‍ക്കാര്‍ പുറത്തറിങ്ങുന്നത്. പിന്നെന്തിനാണ് രാത്രികാല കര്‍ഫ്യു എര്‍പ്പെടുത്തുന്നത്. ഇത് പ്രയോജനം ചെയ്യുമോ...ഇങ്ങനെ നൂറായിരം സംശയങ്ങളാണ് പലര്‍ക്കുമുള്ളത്.

അറിയാം രാത്രികാല കര്‍ഫ്യുവിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍

മനുഷ്യരുടെ ഇടപെടല്‍ നിയന്ത്രിക്കുക എന്നതുതന്നെയാണ് രാത്രികാല കര്‍ഫ്യുവിന്റെ ലക്ഷ്യം. പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വളരെ എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയും. സുരക്ഷാ ഏജന്‍സികളും പൊതു ജനങ്ങളും ഒക്കെ ഈസമയം ജാഗരൂകയായിരിക്കുകയും ചെയ്യും. എല്ലാവരും ശ്രദ്ധിക്കുന്നു എന്ന തോന്നലില്‍ ജനങ്ങളും കൂടുതല്‍ ജാഗ്രതയിലായിരിക്കും.

എന്നാല്‍ രാത്രിയില്‍ അവസ്ഥ വേറെ ആയിരിക്കും. പൊലീസ് ഉള്‍പ്പടെയുള്ള അധികാരികള്‍ ആരും ഇല്ലാത്തതിനാല്‍ അനധികൃതമായ ഒത്തുകൂടല്‍ ഉണ്ടാവും. ഇത് അറിഞ്ഞും അറിയാതെയും സംഭവിക്കാം. പലര്‍ക്കും മാസ്കുകള്‍ പോലും കാണണമെന്നില്ല. മാളുകളും ക്ളബുകളും തട്ടുകടകളും ബാറുകളുമൊക്കെ രാത്രിയാവുന്നതോടെയാണ് കൂടുതല്‍ സജീവമാകുന്നത്. ഇവിട‌ങ്ങളിലും ആള്‍ക്കൂട്ടമുണ്ടാവും. ഇതൊക്കെ നിയന്ത്രിക്കാനാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്. രാത്രി ഒമ്ബത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു

രാത്രി കാല കര്‍ഫ്യുവിനോടൊപ്പം ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ പകല്‍ അനുവദിക്കുന്നു. ജോലി ചെയ്യാനും വ്യാപാരത്തിനും, സഞ്ചാരത്തിനും. അതാണല്ലോ പ്രധാനം. രാത്രി, മുഴുവന്‍ ആളുകളും വീട്ടില്‍ ഇരിക്കുക, ഉറങ്ങുക.കര്‍ഫ്യൂ നിലവില്‍ ഉള്ളപ്പോള്‍ ജനങ്ങള്‍ കൊവിഡ് വ്യാപനത്തിന്റെ ഗൗരവം കൂടുതല്‍ ഉള്‍കൊള്ളുകയും ചെയ്യും.

ക​ര്‍​ഫ്യു​ ​സ​മ​യത്തെ നിയന്ത്രണങ്ങള്‍

​അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ​ ​പു​റ​ത്തി​റ​ങ്ങ​രു​ത്.

വ്യാ​പാ​ര,​ ​വാ​ണി​ജ്യ​ ​സ്ഥാ​പ​ന​ങ്ങ​ള്‍​ ​പ്ര​വ​ര്‍​ത്തി​ക്ക​രു​ത്.

സ്വ​കാ​ര്യ,​സ​ര്‍​ക്കാ​ര്‍​ ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും​ ​ബാ​ധ​കം,വാ​ഹ​ന​ ​ഗ​താ​ഗ​തം​ ​നി​യ​ന്ത്രി​ക്കും.എന്നാല്‍പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ​ബാ​ധ​ക​മ​ല്ല.

നൈ​റ്റ് ​ഡ്യൂ​ട്ടി​ ​ജീ​വ​ന​ക്കാ​ര്‍,​ ​ആ​ശു​പ​ത്രി,​ ​പെ​ട്രോ​ള്‍​ ​ബ​ങ്കു​ക​ള്‍,​ ​പാല്‍,​ പ​ത്ര​ ​വി​ത​ര​ണം​ ​എ​ന്നി​വ​യ്ക്ക് ​ഇ​ള​വ്.

ഉ​ത്സ​വ​ങ്ങ​ള്‍​ക്ക് ​നി​യ​ന്ത്ര​ണം.​ ​പ​രി​പാ​ടി​ക​ള്‍​ ​ഒാ​ണ്‍​ലൈ​നാ​യി​ ​ ന​ട​ത്ത​ണം.

കൊ​വി​ഡ് ​നി​യ​ന്ത്ര​ണം​ ​പാ​ലി​ക്കാ​ത്ത​ ​ക​ട​ക​ള്‍,​ ​സ്ഥാ​പ​ന​ങ്ങ​ള്‍​ ​എ​ന്നി​വ​ ​അ​ട​പ്പി​ക്ക​ണം.