Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പതിനെട്ടിനും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന് തിരുത്തി കേന്ദ്രം.

  • Sunday 25, 2021
  • KJ
General

പതിനെട്ടിനും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന് തിരുത്തി കേന്ദ്രം.


നേരത്തെ ഈ വിഭാഗത്തില്‍ വരുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ മാത്രമേ വാക്‌സിന്‍ ലഭിക്കൂ എന്ന് കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. മെയ് ഒന്നിന് ആരംഭിക്കുന്ന പുതിയ ഘട്ട വാക്‌സിനേഷനായിരുന്നു ഇത്. സ്വകാര്യ ആശുപത്രികളില്‍ മാത്രം വാക്‌സിനേഷന്‍ നല്‍കൂ എന്ന ഉത്തരവ് നടപ്പായാല്‍ ഈ വിഭാഗത്തില്‍ വരുന്നവര്‍ക്ക് 400 മുതല്‍ 1200 രൂപ വരെ വാക്‌സിനായി മുടക്കേണ്ടി വരുമായിരുന്നു.

അതേസമയം സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങുന്ന വാക്‌സിന്‍ മാത്രം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുമെന്ന് പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ നിര്‍ദേശം ട്വിറ്ററില്‍ നിന്ന് ആരോഗ്യ മന്ത്രാലയം നീക്കിയിരുന്നു. 
ഏപ്രില്‍ 28നാണ് യുവജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ അല്ലെഹ്കില്‍ സംസ്ഥാന വാങ്ങിയ വാക്‌സിന്‍ കൈവശമുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ലഭ്യമാക്കും. അതേസമയം സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സ്വന്തം കൈയ്യില്‍ നിന്നും പണം ചെലവഴിക്കേണ്ടി വരും. സ്വകാര്യ ആശുപത്രികളില്‍ കൊവിഷീല്‍ഡിന് 600 രൂപയാണ് വിലയാണ്. കൊവാക്‌സിനാണെങ്കില്‍ 1200 രൂപയാണ് ഈടാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇത് 150 രൂപയ്ക്കാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും.