Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പുതിയ ജയില്‍ മേധാവിയായി ഷേക്ക് ദര്‍വേശ് സാഹിബിനെ നിയമിച്ചു.

  • Monday 02, 2021
  • Anna
General

തിരുവനന്തപുരം: പുതിയ ജയില്‍ മേധാവിയായി ഷേക്ക് ദര്‍വേശ് സാഹിബിനെ നിയമിച്ചു. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലാണ് നിയമനം. എ ഡി ജി പി റാങ്കില്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 2019ല്‍ ഉത്തര മേഖലാ എ ഡി ജി പിയായി നിയമിതനായി. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ എസ് പിയായിരുന്നു. ആന്ധ്രാ പ്രദേശിലെ കഡപ്പ സ്വദേശിയാണ്.

36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം വിരമിച്ചത്. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ഋഷിരാജ് സിംഗ് ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിരുന്നു.