Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഉത്തർപ്രദേശിൽ ഇടിമിന്നലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ഓളം പേർ മരിച്ചു.

  • Monday 12, 2021
  • Anna
General

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇടിമിന്നലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ഓളം പേർ മരിച്ചു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ ഞായറാഴ്ച മഴ പെയ്തു. മരണങ്ങളിൽ ഭൂരിഭാഗവും  പ്രയാഗ്രാജ് ജില്ലയിലാണ്. 14 പേരാണ് ഇവിടെ മരിച്ചത്‌.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 5 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

മരണമടഞ്ഞത് സംസ്ഥാനത്തൊട്ടാകെയുള്ള ഗ്രാമപ്രദേശങ്ങളിലാണ്. അവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

പ്രയാഗ്രാജ് 14 മരണങ്ങളും കാൺപൂർ, ഫത്തേപൂർ ജില്ലകളിൽ അഞ്ച് മരണങ്ങൾ വീതവും റിപ്പോർട്ട് ചെയ്തു.കശമ്പിയിൽ നാല് പേർ മരിച്ചു. ഫിറോസാബാദ്, ഉന്നാവോ, റായ് ബറേലി എന്നിവർ രണ്ട് വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹാർഡോയിയും ജാന്‍സിയും ഒരു മരണം വീതം റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലും രാജസ്ഥാനിലും ശനിയാഴ്ച  ഇടിമിന്നലിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.