Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ഇന്ന് ലോക വൃക്ക ദിനം ; വൃക്കരോഗത്തെ എങ്ങനെ തടയാം .?

  • Thursday 11, 2021
  • KJ
General

എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു. 'വൃക്കരോഗങ്ങള്‍ക്കൊപ്പം സുഖമായി ജീവിക്കുക' എന്നതാണ് 2021ലെ ലോക വൃക്ക ദിന പ്രമേയം. ആരോഗ്യമുള്ളൊരു നാളേക്ക് ആരോഗ്യമുള്ള വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ദിനമാണ് ഇന്ന്. വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യപ്തിയും, വൃക്കരോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച്‌ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് വൃക്ക ദിനാചരണത്തിന്‍റെ ലക്ഷ്യം.

നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങള്‍ അരിച്ചു മാറ്റുന്ന ഏറ്റവും പ്രധാനമായ ശരീര ഭാഗങ്ങില്‍ ഒന്നാണ് വൃക്ക. ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമുണ്ടായ മാറ്റങ്ങള്‍ കാരണം ആഗോളതലത്തില്‍ തന്നെ വൃക്കരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, കാന്‍സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ മരണത്തിലേക്ക് നയിക്കുന്ന രോഗമായി കഴിഞ്ഞിരിക്കുന്നു വൃക്ക രോഗം. വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പദങ്ങള്‍ നമുക്കിന്ന് സുപരിചിതമായിരിക്കുന്നു. ഭാവിയില്‍ നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്‍റെ വിലയിരുത്തല്‍.

വൃക്കരോഗം ഏതു പ്രായത്തിലുള്ളവര്‍ക്കും പിടിപെടാം. എന്നാലും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പാരമ്ബര്യമായി വൃക്കരോഗമുള്ള കുടുംബാംഗങ്ങള്‍, പ്രായമായവര്‍, പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും പാരമ്ബര്യമായി ഉള്ളവര്‍ എന്നിവര്‍ക്ക് വൃക്ക രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

വൃക്കരോഗത്തെ എങ്ങനെ തടയാം .?

വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം. പ്രാരംഭഘട്ടത്തില്‍ രോഗനിര്‍ണയം നടത്തി ചികിത്സിച്ചാല്‍ പിന്നീട് ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കാനാകും. പ്രാരംഭത്തില്‍ തന്നെ ചികിത്സ ആരംഭിക്കുന്നതാണ് വിജയം. ചികിത്സ വൈകുന്നത് ചികിത്സാരീതികള്‍ പരിമിതപ്പെടുത്തുന്നതിനും ഭേദമാകുന്നതിനുള്ള വേഗത കുറയുന്നതിനും കാരണമാകും.

പ്രമേഹനിയന്ത്രണം അനിവാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിര്‍ണയിക്കുന്ന എച്ച്‌ബിഎ1സി 6.5 ശതമാനം ആയോ അതിന് താഴെയോ നിലനിര്‍ത്തണം. രക്തസമ്മര്‍ദ്ദവും നിയന്ത്രണവിദേയമാക്കണം. ചുവന്ന മാംസം ഒഴിവാക്കി പ്രോട്ടീന്‍ കുറച്ച്‌ പച്ചക്കറികളും പഴവര്‍ഗങ്ങളും അടങ്ങിയ ആഹാരക്രമീകരണമാണ് സ്വീകരിക്കേണ്ടത്.

ഒരു ദിവസം അഞ്ച് ഗ്രാമോ അതില്‍ കുറച്ചോ ഉപ്പ് മാത്രമേ ഉപയോഗിക്കാവൂ. പുകവലിയും അമിതമദ്യപാനവും വൃക്കരോഗത്തെ വഷളാക്കുമെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്. ദിവസേനയുള്ള വ്യായാമം രോഗത്തെ ചെറുക്കാന്‍ സഹായകമാണ്. നിര്‍ജലീകരണം കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കണം.

ജീവിത രീതിയിലും ഭക്ഷണ ശീലങ്ങളിലും അല്പം ശ്രദ്ധ പുലര്‍ത്തിയാല്‍ വലിയൊരളവ് രോഗത്തെ ചെറുക്കാന്‍ കഴിയും.