Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

  • Thursday 11, 2021
  • KJ
General

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ആലപ്പുഴ പൂങ്കാവ് വടക്കൻ പറമ്പിൽ പോളിൻ്റെ  ഭാര്യ റീത്താമ്മ (ക്ലാരമ്മ - 57) ആണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വൈദ്യുത പോസ്റ്റിലെ കമ്പി പൊട്ടി ഇവരുടെ പുരയിടത്തിൽ വീഴുകയായിരുന്നു. രാത്രി പ്രദേശത്ത് കറണ്ടില്ലായിരുന്നതിനാൽ കമ്പി പൊട്ടി വീണ കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റ റീത്തമ്മ വീട്ടുമുറ്റത്ത് വീണു കിടന്ന മരച്ചില്ലകൾ വെട്ടിമാറ്റുമ്പോഴാണ് ഇതിനിടയിൽ കിടന്ന വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേൽക്കുന്നത്. ബഹളം കേട്ട് ഭാർത്താവ് ഓടിയെത്തിയെങ്കിലും ഇദ്ദേഹം ഷോക്കേറ്റ് തെറിച്ചു പോയി. പിന്നീട് സമീപവാസികളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും റീത്താമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.