Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

അതിജീവനത്തിന്റെ പുതുചരിത്രം രചിച്ച ആനി ശിവ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐയായി ചുമതലയേറ്റു.

  • Thursday 01, 2021
  • Anna
General

കൊച്ചി: അതിജീവനത്തിന്റെ പുതുചരിത്രം രചിച്ച ആനി ശിവ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐയായി ചുമതലയേറ്റു. ഇഷ്‌ടപ്പെട്ട സ്ഥലത്ത് ജോലി ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് ആനി ശിവ പറഞ്ഞു. ആനിയുടെ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വര്‍ക്കലയില്‍നിന്ന് എറണാകുളത്തേക്ക് മാറ്റം നല്‍കിയത്‌.
പതിനെട്ടാംവയസ്സില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ഉപേക്ഷിച്ച ആനി, നാരങ്ങവെള്ളം കച്ചവടം ചെയ്തും എല്‍ഐസി ഏജന്റായുമൊക്കെ ജോലി ചെയ്താണ്‌ ജീവിതം മുന്നോട്ടു കൊണ്ടുപോയത്‌. 

കഠിനാധ്വാനം കൊണ്ടാണ് ആനി പൊലീസ്‌ സബ് ഇന്‍സ്പെക്ടര്‍ പദവിയില്‍ എത്തിയത്. വര്‍ക്കലയിലായിരുന്നു ആദ്യനിയമനം. കുട്ടിയുടെ പഠനസൗകര്യംകൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നല്‍കിയത്. 

പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനംകൊണ്ട് ആര്‍ക്കും നേട്ടം കൈവരിക്കാനാകുമെന്നാണ്.